'ഈ പറഞ്ഞത് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യും'; എമ്പുരാന്‍ പ്രതീക്ഷകള്‍ കൂട്ടി പൃഥ്വിയും മുരളി ഗോപിയും

'ഈ പറഞ്ഞത് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യും'; എമ്പുരാന്‍ പ്രതീക്ഷകള്‍ കൂട്ടി പൃഥ്വിയും മുരളി ഗോപിയും

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി 200 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാം ഭാഗവും ടീം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കെ പൃഥ്വി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തിരക്കഥാകൃത്ത് മുരളി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് 'ഇപ്പോള്‍ എന്നോട് പറഞ്ഞത് എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന ആശ്ചര്യപ്പെട്ടിരിക്കുകയാണ് താനെന്നായിരുന്നു' പൃഥ്വി കുറിച്ചത്.

എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ആരംഭിക്കും, 2021ല്‍ സിനിമ പ്രേക്ഷകരിലെത്തും. ലൂസിഫര്‍ എന്ന സിനിമയില്‍ ആരാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള ടെയില്‍ എന്‍ഡ് സോംഗ് എന്‍പുരാനേ എന്ന് തുടങ്ങുന്നത് ആയിരുന്നു. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ രചനയിലായിരുന്നു ഈ ഗാനം. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്‍ അബ്രാം ഖുറേശിയെന്ന റഷ്യയില്‍ വേരുകള്‍ ഉള്ള ഡോണ്‍ ആണെന്ന് വെളിപ്പെടുത്തുന്ന ഗാനം. നായകനെ വിശേഷിപ്പിക്കുന്ന ഈ വരികളില്‍ നിന്നാണ് ലൂസിഫര്‍ സീക്വലിന്റെ പേരിന്റെ പിറവി. എമ്പുരാന്‍ എന്ന പേര് മുരളിയില്‍ നിന്ന് വന്നതാണെന്ന് പൃഥ്വിരാജ് സുകുമാരന്‍. തമ്പുരാനും ദൈവത്തിനും ഇടയിലുള്ള ആള്‍ എന്നാണ് എമ്പുരാന്‍ എന്ന വാക്കിന് പൃഥ്വി നല്‍കുന്ന നിര്‍വചനം.

'ഈ പറഞ്ഞത് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യും'; എമ്പുരാന്‍ പ്രതീക്ഷകള്‍ കൂട്ടി പൃഥ്വിയും മുരളി ഗോപിയും
എന്താണ് എമ്പുരാന്‍?, ലൂസിഫര്‍ 2 പൃഥ്വിരാജ് പറഞ്ഞത് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in