അനാര്‍ക്കലിയില്‍ ആദ്യം വിളിച്ചത് പൃഥ്വിയുടെ റോളിലേക്കെന്ന് ബിജു മേനോന്‍; ‘കടലിലെ നീന്തലും പ്രണയരംഗങ്ങളും കാരണം പിന്മാറി’

പൃഥ്വിരാജ് ബിജുമേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സച്ചി ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു അനാര്‍ക്കലി. ചിത്രത്തിലേക്ക് തന്നെ ആദ്യം സച്ചി ക്ഷണിച്ചത് പൃഥ്വിരാജ് ചെയ്ത ലീഡ് റോളിലേയ്ക്കാണെന്ന് ബിജുമേനോന്‍. എന്നാല്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും കഥയ്ക്ക് ആവശ്യമാണെന്ന് കണ്ട് പിന്മാറുകയായിരുന്നുവെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ ബിജു മേനോന്‍ പറഞ്ഞു.

 അനാര്‍ക്കലിയില്‍ ആദ്യം വിളിച്ചത് പൃഥ്വിയുടെ റോളിലേക്കെന്ന് ബിജു മേനോന്‍; ‘കടലിലെ നീന്തലും പ്രണയരംഗങ്ങളും കാരണം പിന്മാറി’
വെളുത്ത് സുന്ദരനായ നടന്‍ പറ്റില്ലായിരുന്നു, അയ്യപ്പനും കോശിയും കാസ്റ്റിംഗിനെക്കുറിച്ച് സച്ചി

സച്ചിയുടെ ആദ്യ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് എന്നെ ‘അനാര്‍ക്കലി’യില്‍ എത്തിച്ചത്. അവിടെ നിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അതില്‍നിന്ന് പിന്മാറി. അത്തരം കാര്യങ്ങളെ ധൈര്യപൂര്‍വം സമീപിക്കാവുന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല.നായകനപ്പുറം നല്ല സിനിമ മാത്രമാണ് ഞാനും പൃഥ്വിരാജും ചിന്തിക്കാറുള്ളത്.

ബിജു മേനോന്‍

2015ലായിരുന്നു ലക്ഷദീപ് പശ്ചാത്തലമായൊരുക്കിയ അനാര്‍ക്കലി തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ പൃഥ്വിയുടെ സുഹൃത്തിന്റെ റോളിലായിരുന്നു ബിജുമേനോന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലുള്‍പ്പെടെ താരത്തിന്റെ ഹ്യൂമര്‍ പെര്‍ഫോര്‍മന്‍സ് കയ്യടി നേടുകയും ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

 അനാര്‍ക്കലിയില്‍ ആദ്യം വിളിച്ചത് പൃഥ്വിയുടെ റോളിലേക്കെന്ന് ബിജു മേനോന്‍; ‘കടലിലെ നീന്തലും പ്രണയരംഗങ്ങളും കാരണം പിന്മാറി’
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം

അനാര്‍ക്കലി ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത രണ്ടാം ചിത്രത്തിലും നായക കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോനും പൃഥ്വിരാജും തന്നെയാണ്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in