ഓഡിയോ ലോഞ്ച് ആകാശത്ത്, കാഴ്ചക്കാര്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന 100 കുട്ടികള്‍ ; കൗതുകമായി സൂര്യയുടെ ‘സുരറൈ പോട്ര്’ 

ഓഡിയോ ലോഞ്ച് ആകാശത്ത്, കാഴ്ചക്കാര്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന 100 കുട്ടികള്‍ ; കൗതുകമായി സൂര്യയുടെ ‘സുരറൈ പോട്ര്’ 

സൂര്യയുടെ പുതിയ ചിത്രം സുരറൈ പോട്രിന്റെ ഓഡിയോ ലോഞ്ച് ആകാശത്തുവെച്ച് നടന്നു. സ്‌പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ പറന്നുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ലാത്ത 100 കുട്ടികളായിരുന്നു ഓഡിയോ ലോഞ്ചിന്റെ കാഴ്ച്ചക്കാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓഡിയോ ലോഞ്ച് ആകാശത്ത്, കാഴ്ചക്കാര്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന 100 കുട്ടികള്‍ ; കൗതുകമായി സൂര്യയുടെ ‘സുരറൈ പോട്ര്’ 
‘മുഴുവൻ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങൾ കാണിക്കണമായിരുന്നു’

സൂര്യയുടെ അഗരം ഫൗണ്ടേഷന് കീഴിലുള്ള സ്‌കൂളിലെ കുട്ടികളായിരുന്നു ഓഡിയോ ലോഞ്ചിന് അതിഥികളായെത്തിയത്. ഉപന്യാസ മത്സരത്തിലൂടെയാണ് 100 കുട്ടികളെ തെരഞ്ഞെടുത്തത്. മനസിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്വപ്നത്തെ കുറിച്ചോ ലക്ഷ്യത്തെ കുറിച്ചോ എഴുതുക എന്നതായിരുന്നു മത്സരം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വേറിട്ട ആശയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഓഡിയോ ലോഞ്ച് ആകാശത്ത്, കാഴ്ചക്കാര്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന 100 കുട്ടികള്‍ ; കൗതുകമായി സൂര്യയുടെ ‘സുരറൈ പോട്ര്’ 
‘പോയി വേറൈ വേലൈ പാറ്ങ്കടാ’ ; ആര്യയ്ക്കും രമേഷ് ഖന്നയ്ക്കുമൊപ്പം മതം മാറിയെന്ന പ്രചരണത്തിന് മറുപടിയുമായി വിജയ് സേതുപതി

എയര്‍ഡെക്കാന്‍ വിമാനക്കമ്പനിയുടെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥന്റെ കഥപറയുന്ന ചിത്രമാണ് സുരറൈ പോട്ര്. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മാധവന്‍ നായകനായ ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധ കൊങ്ങരയാണ് സംവിധാനം. ജാക്കി ഷെറോഫ്, ഉര്‍വശി, മോഹന്‍ ബാബു, പരേഷ് റാവല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശിന്റേതാണ് സംഗീതം.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in