Film News

‘അവര്‍ എല്ലാവര്‍ക്കും പ്രചോദനമാണ്’, മോഹന്‍ലാലിനുള്ള ഭക്ഷണവുമായി ചായവിറ്റ് ലോകം ചുറ്റുന്ന വിജയനും മോഹനയും 

ചായ വിറ്റ് കിട്ടുന്ന പണം സ്വരുക്കൂട്ടിവെച്ച് ലോകം ചുറ്റുന്ന വിജയനും മോഹനയും മോഹന്‍ലാലിനെ കാണാനെത്തി. ഭക്ഷണവുമായി തന്നെ കാണാനെത്തിയ വിജയന്റെയും മോഹനയുടെയും ചിത്രം മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവര്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കു വെച്ചത്. എല്ലാ പരിമിതികളും ലംഘിച്ച് 25 രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. കൊച്ചി ഗാന്ധി നഗറില്‍ ഇവര്‍ നടത്തുന്ന ശ്രീ ബാലാജി കോഫി ഹൗസില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് യാത്രകള്‍ക്കായി ഇവരെ സഹായിക്കുന്നത്. ഭക്ഷണവുമായി തന്നെ കാണാന്‍ ഇവര്‍ വീട്ടിലെത്തിയത് ഭാഗ്യമാണെന്നും മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

Also Read: മലയാളത്തിലെ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ വിരമിക്കാന്‍ സമയമായെന്ന് തോന്നാറുണ്ടെന്ന് പ്രിയദര്‍ശന്‍ 

ചായക്കട നടത്തി ഉപജീവനം നടത്തുന്ന വിജയന്‍ ചേട്ടനും ഭാര്യ മോഹനയും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്വരുക്കൂട്ടിവെച്ചാണ് വിദേശയാത്രകള്‍ നടത്തുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും ഇതുവരെ 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ദേശീയമാധ്യമങ്ങളിലടക്കം ഇവരുടെ യാത്രയോടുള്ള ഇഷ്ടം വാര്‍ത്തയായതാണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം