‘മസില്‍ ലൂസാക്കി കിളിയെ കൂട്ടില്‍ നിന്ന് ഇറക്കിയാല്‍ വര്‍ക്ക്’, മറിയം വന്ന് വിളക്കൂതി ഫാമിലി സ്റ്റോണര്‍ 

‘മസില്‍ ലൂസാക്കി കിളിയെ കൂട്ടില്‍ നിന്ന് ഇറക്കിയാല്‍ വര്‍ക്ക്’, മറിയം വന്ന് വിളക്കൂതി ഫാമിലി സ്റ്റോണര്‍ 

സിനിമയുടെ സ്വഭാവം സംബന്ധിച്ച് അത്രയൊന്നും പിടിതരാതെയാണ് ജെനിത് കാച്ചപ്പിള്ളിയുടെ ‘മറിയം വന്ന് വിളക്കൂതി’ ട്രെയിലറും ടീസറും പോസ്റ്ററും കാരക്ടര്‍ ലുക്കുമെല്ലാം എത്തിയത്. സ്‌കൂള്‍-കോളജ് നൊസ്റ്റാള്‍ജിയയും ഉഴപ്പന്‍ ഹോസ്റ്റല്‍ ലൈഫും പ്രേമം ടീമിന്റെ റീ യൂണിയനും അപ്പുറം സിനിമയുടെ ഴോണര്‍ എന്താണെന്ന് പരിചയപ്പെടുത്തിയിരിക്കുകയാണ് മറിയം ടീം. യൂട്യൂബില്‍ ട്രെയിലറിന് വന്ന കമന്റുകള്‍ക്ക് മറുപടിയായി സംവിധായകനും സിനിമയുടെ സ്വഭാവം സംബന്ധിച്ച് സൂചന നല്‍കുന്നുണ്ട്. ഫാമിലി സ്റ്റോണര്‍ ചിത്രമായിരിക്കും മറിയം വന്ന് വിളക്കൂതി.

സംവിധായകന്‍ ജനിത് കാച്ചപ്പിള്ളി പറഞ്ഞത്

മറിയം വന്ന് വിളക്കൂതി ക്ലൈമാക്‌സ് ഒത്തിരി എന്‍ജോയ് ചെയ്ത് എഴുതിയതാണ്. അത് എന്‍ജോയ് ചെയ്തു എന്ന് പറയുന്നത് അതില്‍ സത്യത്തില്‍ പതിവ് സിനിമാ ശൈലിയില്‍ ഉള്ള ഒരു തേങ്ങയും ഇല്ല എന്നുള്ളത് കൊണ്ടാണ്. എന്നാല് അതില്‍ ഒരു ഈസി ഫ്‌ലിപ്പും ഉണ്ട്. മസില് ലൂസാക്കി കിളിയെ കൂട്ടില്‍ നിന്ന് ഇറക്കി കണ്ടാല്‍ വര്‍ക്ക് ആയേക്കാം. മറിയം വന്ന് വിളക്കൂതി ഒരു കൂട്ടം വട്ട് ചിന്തകള്‍ ആണ്... കഥാഘടനയെക്കാള്‍ സിറ്റുവേഷണല്‍... ഒരു തരത്തില്‍ പറഞ്ഞാല് എന്റെ തോന്ന്യാസം. അപ്പൊ Get ready for a madness. അതല്ലാതെ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. ഒരുപാട് പരിമിതികള്‍ക്ക് ഇടയില്‍ നിന്ന് ഉണ്ടാക്കിയ ഒരു കുഞ്ഞു പടമാണ്... ??

‘മസില്‍ ലൂസാക്കി കിളിയെ കൂട്ടില്‍ നിന്ന് ഇറക്കിയാല്‍ വര്‍ക്ക്’, മറിയം വന്ന് വിളക്കൂതി ഫാമിലി സ്റ്റോണര്‍ 
‘നെയിം സ്ലിപ്പും ബബിള്‍ഗവും 4 കിളികളും’,മറിയം വന്ന് വിളക്കൂതുന്നത് ജനുവരി 31ന്

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെറു ബജറ്റിലെത്തി സര്‍പ്രൈസ് ഹിറ്റായി മാറിയ ഇതിഹാസയുടെ നിര്‍മ്മാതാവ് രാജേഷ് അഗസ്റ്റിന്‍ ആണ് മറിയം വന്ന് വിളക്കൂതി നിര്‍മ്മിച്ചിരിക്കുന്നത്.

പ്രേമം ടീമിലെ സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ്, അല്‍ത്താഫ് സലിം എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രവുമാണ് മറിയം വന്ന് വിളക്കൂതി. സേതുലക്ഷ്മിയുടെ മേക്ക് ഓവര്‍ കാരക്ടര്‍ പോസ്റ്ററും ട്രെയിലറിന് മുമ്പ് പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

‘മസില്‍ ലൂസാക്കി കിളിയെ കൂട്ടില്‍ നിന്ന് ഇറക്കിയാല്‍ വര്‍ക്ക്’, മറിയം വന്ന് വിളക്കൂതി ഫാമിലി സ്റ്റോണര്‍ 
‘ബ്രില്ല്യന്‍സുകളിലാത്ത ചിത്രം’; ‘മറിയം വന്ന് വിളക്കൂതി’ പോസ്റ്റര്‍

സിനോജ് അയ്യപ്പന്‍ ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റിംഗും വാസിം-മുരളി സംഗീത സംവിധാനവും. പ്രശാന്ത് പിള്ളയാണ് അഡീഷണല്‍ സോംഗ്‌സ്. വിനായക് ശശികുമാര്‍, ഇമ്പാച്ചി, സന്ദൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ഗാനരചന. മനു ജഗദ് ആര്‍ട്ട്. വൈശാഖ് രവി കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. ജനുവരി 31ന് മറിയം വന്ന് വിളക്കൂതി തിയറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in