ട്രെന്‍ഡിങ്ങില്‍ വീണ്ടും ‘ഷൈലോക്ക്’;  സ്‌റ്റൈലിഷ് ബോസിനെ അവതരിപ്പിച്ച് ആദ്യ ഗാനം

ട്രെന്‍ഡിങ്ങില്‍ വീണ്ടും ‘ഷൈലോക്ക്’;  സ്‌റ്റൈലിഷ് ബോസിനെ അവതരിപ്പിച്ച് ആദ്യ ഗാനം

മമ്മൂട്ടി നായകനാകുന്ന ഷൈലോക്കിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ചിത്രത്തിലെ ബോസ് എന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ബാര്‍ ഡാന്‍സ് ഗാനമാണ് റിലീസ് ചെയ്തത്. അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. വിവേകയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. നെഗറ്റീവ് ഷേഡുള്ള പലിശക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഗുഡ്വില്‍ എന്റര്‌ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്ക് 23ന് തിയ്യേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അജയ് വാസുദേവിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ ആക്ഷനും മാസും ചേര്‍ന്ന ഒരു സിനിമയായിരിക്കും ഷൈലോക്കെന്നാണ് ടീസറുകള്‍ സൂചന നല്‍കുന്നത്. ആദ്യ ടീസറുകളും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

തമിഴില്‍ കുബേരന്‍ എന്ന പേരിലാണ് ചിത്രം എത്തുന്നത്. തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് ചിത്രത്തില്‍ നായിക. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in