‘മാല്‍തിയുടെ യാത്രയില്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചതിന് നന്ദി’, ‘ഛപാക്’ ടീമിനെ അഭിന്ദിച്ച് പാര്‍വ്വതി 

‘മാല്‍തിയുടെ യാത്രയില്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചതിന് നന്ദി’, ‘ഛപാക്’ ടീമിനെ അഭിന്ദിച്ച് പാര്‍വ്വതി 

ദീപിക പദുകോണ്‍ ചിത്രം 'ഛപാകി'ന്റെ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ച് നടി പാര്‍വ്വതി. മാല്‍തി എന്ന പെണ്‍കുട്ടിയുടെ യാത്രയില്‍ കാഴ്ച്ചക്കാരെ ചേര്‍ത്തു പിടിച്ചതിന് മേഘ്‌ന ഗുല്‍സാറിനും ദീപിക പദുകോണിനും നന്ദിപറയുന്നതായി പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. രാജ്യത്ത് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നടക്കുന്ന ആസിഡ് വില്‍പ്പനയ്‌ക്കെതിരെയും പാര്‍വ്വതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

‘മാല്‍തിയുടെ യാത്രയില്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചതിന് നന്ദി’, ‘ഛപാക്’ ടീമിനെ അഭിന്ദിച്ച് പാര്‍വ്വതി 
മമ്മൂട്ടിയുടെ ഡിന്നര്‍ അല്ല, സിദ്ദീഖിന്റെ സല്‍ക്കാരം, ഗ്രൂപ്പ് സെല്‍ഫി ഒരു മണി വരെ നീണ്ട ഒത്തുകൂടലിന്റേതെന്ന് താരം 

ഈ ലോകത്തെ നിരവധി പല്ലവിമാര്‍ക്കും, മാല്‍തിമാര്‍ക്കും, ആക്രമണത്തെ അതിജീവിച്ചവരും, വിധേയരായവരും, തുടര്‍ന്നും സംസാരിക്കാന്‍ നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുകയാണ്. അവരുടെ കഥകള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം. നമ്മുടെ രാജ്യത്ത് യാതൊരു മാനദണ്ഡങ്ങളുമില്ലാതെയുള്ള ആസിഡ് വില്‍പ്പന ഇപ്പോഴും തുടരുകയാണെന്ന് ഓര്‍ക്കണം. നിയമങ്ങളുടെ തെറ്റായ നടപ്പാക്കലും, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും മൂലം ഓരോ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നഷ്ടപ്പെടുന്നതെന്നും പാര്‍വ്വതി പറയുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഛപാക്. ദീപിക പദുകോണാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഡഢ്, പുതുച്ചേരി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. അനധികൃത ആസിഡ് വില്‍പ്പനയ്‌ക്കെതിരായ പ്രചരണവും മധ്യപ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in