‘ഫഹദ്, ദുല്‍ഖര്‍, നിവിന്‍’; സംവിധാനം ചെയ്യാന്‍ ഇഷ്ടമുള്ള യുവതാരങ്ങളെക്കുറിച്ച് പൃഥ്വിരാജ് 

‘ഫഹദ്, ദുല്‍ഖര്‍, നിവിന്‍’; സംവിധാനം ചെയ്യാന്‍ ഇഷ്ടമുള്ള യുവതാരങ്ങളെക്കുറിച്ച് പൃഥ്വിരാജ് 

കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍. ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു . പിന്നീടുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം മനസിലുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവതാരങ്ങളില്‍ ആരെയെല്ലാം സംവിധാനം ചെയ്യാനാണ് താത്പര്യമെന്നും പൃഥ്വി വെളിപ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

 ‘ഫഹദ്, ദുല്‍ഖര്‍, നിവിന്‍’; സംവിധാനം ചെയ്യാന്‍ ഇഷ്ടമുള്ള യുവതാരങ്ങളെക്കുറിച്ച് പൃഥ്വിരാജ് 
പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം: നമ്മുക്ക് ഒന്നൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞു

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരെ വെച്ച് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പൃഥ്വി പറയുന്നു. പക്ഷെ അടിസ്ഥാനപരമായി താനൊരു നടനാണെന്നും, തനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 'ടൈംസ് ഓഫ് ഇന്ത്യക്ക്' നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഞാന്‍ ഇപ്പോഴും എന്നെ ഒരു നടനായി തന്നെയാണ് കാണുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് സംവിധാനം. 50 സിനിമകള്‍ ചെയ്ത സംവിധായകനെന്ന നിലയില്‍ ആയിരിക്കില്ല എന്റെ കരിയര്‍ അവസാനിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാം. എന്നാല്‍ ആഗ്രഹിച്ചത് ഞാന്‍ ചെയ്തിരിയ്ക്കും. എന്റെ മനസ്സില്‍ കുറച്ച് ചിന്തകളുണ്ട്, പക്ഷേ അതെല്ലാം എമ്പുരാന് ശേഷം ഞാന്‍ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കും.

പൃഥ്വിരാജ്  

പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബിലെത്തിയിരുന്നു ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം 'എമ്പുരാന്‍' എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം ലൂസിഫറിന്റെ തുടര്‍ക്കഥയല്ലെന്നും അവിടെ ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നതെന്നും എമ്പുരാന്റെ പ്രഖ്യാപനച്ചടങ്ങില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in