തമിഴകത്ത് എ ലീഗിലേക്ക് സൂര്യയുടെ തിരിച്ചുവരവ്? ‘സൂരറൈ പോട്ര്’ വിജയമായാല്‍ തിയറ്ററുടമകള്‍ക്ക് തിരുത്തേണ്ടിവരും

തമിഴകത്ത് എ ലീഗിലേക്ക് സൂര്യയുടെ തിരിച്ചുവരവ്? ‘സൂരറൈ പോട്ര്’ വിജയമായാല്‍ തിയറ്ററുടമകള്‍ക്ക് തിരുത്തേണ്ടിവരും

2019 സൂര്യക്ക് കരിയറിലും, കോളിവുഡിലും നല്ല സമയമായിരുന്നില്ല. സെല്‍വരാഘവന്റെ സംവിധാനത്തില്‍ എത്തിയ എന്‍ജികെ, കെ വി ആനന്ദ് ചിത്രം കാപ്പന്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ല. 2019ല്‍ തമിഴ്‌നാട്ടില്‍ തിയറ്ററുടമകളുടെ സംഘടന താരങ്ങളെ വാണിജ്യമൂല്യത്തിന് അനുസരിച്ച് തരംതിരിച്ചപ്പോള്‍ സൂര്യ രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. ലാഭവിഹിതത്തിലെ അനുപാതം, റിലീസിംഗ് സെന്ററുകളുടെ എണ്ണം എന്നിവ ഈ ഗ്രേഡിംഗ് പ്രകാരമായിരുന്നു. 2020ല്‍ സൂര്യയുടെ റിലീസായി പ്രഖ്യാപിക്കപ്പെട്ട സൂരറൈ പോട്ര് ടീസര്‍ പുറത്തുവന്നതോടെ ഒന്നാംനിരയിലേക്കുള്ള സൂര്യയുടെ തിരികെ വരവാണ് ആരാധകരുടെ പ്രതീക്ഷ.

സുധാ കൊങ്ങരയാണ് സൂരറൈ പോട്ര് സംവിധാനം. മാധവന്‍ പ്രധാന വേഷത്തിലെത്തിയ ' ഇരുതി സുട്ര് ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ. ടീസര്‍ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു മില്യനില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി. വൈകാരികതയാര്‍ന്ന ഒരു ആക്ഷന്‍ സിനിമയാണ് സൂരറൈ പോട്ര്

തമിഴകത്ത് എ ലീഗിലേക്ക് സൂര്യയുടെ തിരിച്ചുവരവ്? ‘സൂരറൈ പോട്ര്’ വിജയമായാല്‍ തിയറ്ററുടമകള്‍ക്ക് തിരുത്തേണ്ടിവരും
സൂര്യ പുറത്ത് നയന്‍താരയില്ല, രജിനിയും അജിത്തും വിജയ്‌യും ഒന്നാംനിര, തമിഴ് തിയറ്ററുടമകളുടെ ഗ്രേഡിംഗ്

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ഗൗതം മേനോന്‍- സൂര്യാ ചിത്രം വാരണം ആയിരത്തെ ഓര്‍മ്മിക്കുന്ന ഗെറ്റപ്പും രംഗങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരുന്നു.

ജാക്കി ഷറോഫ്, മോഹന്‍ ബാബു, കരുണാസ് , പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in