ഇനി ത്രില്ലര്‍ കാലം ; ‘അന്വേഷണ’വുമായി ജയസൂര്യയും പ്രശോഭ് വിജയനും

ഇനി ത്രില്ലര്‍ കാലം ; ‘അന്വേഷണ’വുമായി ജയസൂര്യയും പ്രശോഭ് വിജയനും

ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്വേഷണം. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പേര് പോലെ തന്നെ ഒരു കുറ്റാന്വേഷണ ചിത്രമാണ് സിനിമയെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ്, ലെന, ലാല്‍, വിജയ് ബാബു, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹോസ്പിറ്റല്‍ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നതെന്നാണ് സൂചന. ഒരു ദിവസം നടക്കുന്ന കഥയാണ് സിനിമയുടെ പ്രധാന ഭാഗമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. സുജിത്ത് വാസുദേവാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഫ്രാന്‍സിസ് തോമസ്,

ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ് നിര്‍മിക്കുന്ന ചിത്രം ഈ മാസം 31നാണ് റിലീസ് ചെയ്യുന്നത്. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ഡോണ്‍ മാക്‌സാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഈ മാസം റിലീസിന് തയ്യാറെടുക്കുന്ന രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണ് അന്വേഷണം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര ഈ മാസമാദ്യം റിലീസ് ചെയ്യുന്നുണ്ട്. ടൊവിനോ നായകനാകുന്ന ഫോറന്‍സിക് എന്ന ത്രില്ലറും ഈ വര്‍ഷത്തെ റിലീസുകളിലൊന്നാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in