ഷെയ്ന്‍ നിഗം
ഷെയ്ന്‍ നിഗം

ഷെയ്‌നെ വിളിച്ചുവരുത്താന്‍ ‘അമ്മ’; നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് നിര്‍മ്മാതാക്കള്‍

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌ന പരിഹാരത്തിന് നടന്‍ ഷെയ്ന്‍ നിഗത്തെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വിളിച്ചുവരുത്തും. ജനുവരി ഒമ്പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യുക. അതിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയായ കെഫ്പിഎയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെയാണ് ഇരു കൂട്ടരുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്താന്‍ 'അമ്മ' തീരുമാനിച്ചത്.

ഷെയ്ന്‍ നിഗം
പൗരത്വ നിയമഭേദഗതി പച്ചയ്ക്ക് ഉള്ള മുസ്ലിം വിരോധമെന്ന് ശ്യാം പുഷ്‌കരന്‍

മനോവിഷമമോ അതോ മനോരോഗമോ എന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളോട് മാപ്പ് ചോദിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്ക് നടന്‍ വെള്ളിയാഴ്ച്ച കത്തയ് അയക്കുകയുണ്ടായി. പരാമര്‍ശത്തില്‍ മാപ്പ് പറയുന്നുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മുഖേന ഷെയ്ന്‍ നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിരുന്നു.

ഷെയ്ന്‍ നിഗം
മിണ്ടാതിരുന്നാലാണ് സിനിമ കിട്ടുകയെങ്കില്‍ എനിക്ക് ആ സിനിമകള്‍ വേണ്ടെന്ന് സിദ്ധാര്‍ത്ഥ്

മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെയും, താരങ്ങളുടെുയം, സംവിധായകരുടെയും സംഘടനകള്‍ക്ക് ഷെയ്ന്‍ മാപ്പപേക്ഷിച്ച് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടിവ് യോഗം ജനുവരിയില്‍ ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും പ്രശ്‌നത്തില്‍ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലായിരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്ന്‍ നിഗത്തിന്റെ വിവാദ പരാമര്‍ശം. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമോ മനോരോഗമോ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഫെഫ്കയും അമ്മയും ഇടപെടല്‍ നടത്തുന്നതിനിടെയാണ് ഷെയ്‌നില്‍ നിന്ന് അധിക്ഷേപമുണ്ടായത്. ഇതോടെ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷെയ്ന്‍ ഇപ്പോള്‍ മൂന്ന് സംഘടനകളെയും സമീപിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in