മോഹന്‍രാജിനെ വീട്ടുകാര്‍ ഉപേക്ഷിച്ചെന്നും സഹായം തേടുന്നുവെന്നും പ്രചരണം, വ്യാജവാര്‍ത്തക്കെതിരെ പൊലീസിനെ സമീപിക്കാന്‍ ബന്ധുക്കള്‍

മോഹന്‍രാജിനെ വീട്ടുകാര്‍ ഉപേക്ഷിച്ചെന്നും സഹായം തേടുന്നുവെന്നും പ്രചരണം, വ്യാജവാര്‍ത്തക്കെതിരെ പൊലീസിനെ സമീപിക്കാന്‍ ബന്ധുക്കള്‍

കിരീടം എന്ന സിനിമയില്‍ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍രാജ് വീട്ടുകാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അവശനിലയിലാണെന്നും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണെന്നും വോയ്‌സ് ക്ലിപ്പുകളായും വീഡിയോയും പ്രചരിച്ചിരുന്നു. മോഹന്‍ രാജ് അവശനിലയില്‍ ആശുപത്രിയിലാണെന്നും സാമ്പത്തിക സഹായം തേടുന്നുവെന്നുമുള്ള വാര്‍ത്ത തെറ്റാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവിടെ പേ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹന്‍രാജിന്റെ സഹോദരന്‍ പ്രേംലാല്‍ പറഞ്ഞു. പ്രേംലാലിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് മോഹന്‍രാജ് താമസിക്കുന്നത്. മോഹന്‍രാജ് അവശനിലയിലാണെന്ന വാര്‍ത്ത വ്യാജപ്രചരണമാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നതായും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

മോഹന്‍രാജുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചിരുന്നു. അദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നമില്ല. സര്‍വീസിലായിരുന്നതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ഷുറന്‍സ് ഉണ്ട്. അതിന്റെ ഫുള്‍ കവറേജ് ഉണ്ട്. വെരിക്കോസ് വെയിന്‍ മൂര്‍ദ്ധന്യാവസ്ഥയിലാണ്. അതിന്റെ ബുദ്ധിമുട്ട്. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കള്‍ ഉള്ളതിന്റെ ടെന്‍ഷന്‍ ഉണ്ട്. കാലിന് സ്വാധീനം കുറഞ്ഞതിന്റെ വൈഷമ്യം ഉണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ അദ്ദേഹവുമായി ഒന്നിച്ച് അഭിനയിച്ചിരുന്നു. അപ്പോഴും കാലിന് വിഷമം ഉണ്ടായിരുന്നു. അന്ന് ഇരുന്നേ അഭിനയിക്കാന്‍ പറ്റുമായിരുന്നുള്ളൂ. എന്തെങ്കിലും സാമ്പത്തിക പ്രശ്‌നം ഉണ്ടെങ്കില്‍ അമ്മ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും സംഘടനയുടെ ഭാഗത്ത് നിന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. തിരുവനന്തപുരത്ത് ചേട്ടന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസം.

ഇടവേള ബാബു

തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എക്‌സൈസ് ആന്‍ഡ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. കിരീടത്തിലെ ഗുണ്ട കീരിക്കാടന്‍ ജോസ് ആയുള്ള വരവ് മോഹന്‍രാജിനെ ആ പേരിലേക്ക് പ്രതിഷ്ഠിച്ചു. മൂന്നാംമുറ, ഏയ് ഓട്ടോ, ആനവാല്‍ മോതിരം, ഏഴിമലൈ എന്നീ സിനിമകളിലും അഭിനയിച്ചു തമിഴിലും സജീവമായിരുന്നു. ഹലോ എന്ന ചിത്രത്തില്‍ കോമഡി റോളിലും മോഹന്‍രാജ് അഭിനയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in