mohanlal latest
mohanlal latest

ബറോസ് ഇനിയും വൈകും, മോഹന്‍ലാല്‍ സംവിധായകനാകുന്നത് റാമിന് ശേഷം

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് 2019 ഒക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 2020ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വന്തം സംവിധാനത്തിലുള്ള ബറോസിലേക്ക് മോഹന്‍ലാല്‍ കടക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇത്തവണ മോഹന്‍ലാലിന് ക്രിസ്മസ് റിലീസായി ചിത്രം ഇല്ലായിരുന്നു. സിദ്ദീഖ് ചിത്രം ബിഗ് ബ്രദര്‍ ആയിരുന്നു ക്രിസ്മസിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം നീണ്ടതിനാല്‍ ബിഗ് ബ്രദര്‍ 2020ലേക്ക് മാറ്റി. 2020 ജനുവരിയില്‍ ബിഗ് ബ്രദര്‍ റിലീസാകും, മാര്‍ച്ച് 19ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തും. 2020 ഓണം റിലീസാണ് റാം. ഇന്ത്യക്ക് പുറമേ ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍, ശ്രീലങ്ക എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം റാം പൂര്‍ത്തിയാകുന്നതിന് പിന്നാലെ മോഹന്‍ലാല്‍ ബറോസിലേക്ക് കടക്കും.

പ്രീ പ്രൊഡക്ഷന്‍ കൃത്യതയോടെ പൂര്‍ത്തിയാക്കിയും നേരത്തെ നിശ്ചയിച്ച കമ്മിറ്റ്‌മെന്റുകള്‍ തീര്‍ത്തും ബറോസിലേക്ക് കടക്കാമെന്ന് വച്ചതിനാലാണ് ഷൂട്ടിംഗ് 2020 ഏപ്രില്‍-മെയ് മാസത്തോടെ മതിയെന്ന് ലാല്‍ തീരുമാനിച്ചതെന്നറിയുന്നു. ബറോസ് പ്രീ പ്രൊഡക്ഷന്‍ ആറ് മാസത്തോളം നടക്കുന്നുണ്ട്. ജിജോയുടെ നേതൃത്വത്തില്‍ സിനിമയുടെ തിരക്കഥയിലെ മിനുക്കുപണികളും പുരോഗമിക്കുന്നുണ്ട്. കെ യു മോഹനനാണ് ക്യാമറ.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

mohanlal latest
ബറോസില്‍ മോഹന്‍ലാല്‍ ഭൂതം, ജിജോയുടെ മനോഹരമായ കഥയെന്ന് രഘുനാഥ് പലേരി
mohanlal latest
ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

  ഒരു ഫെയറി ടെയ്ല്‍ ആണ് ബറോസ്. ഒരു ഫാന്റസി മൂവിയിലേക്ക് നമുക്ക് പരിചയമുള്ള ഒരാള്‍ പെട്ടെന്ന് കടന്നു വരുമ്പോള്‍ നമുക്ക് ഒരു ഡിസ്ട്രാക്ഷന്‍ ഫീല്‍ ചെയ്യും.

മോഹന്‍ലാല്‍

mohanlal latest
കിരീടം ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ ചെയ്യാനാവശ്യപ്പെട്ട സിനിമ 

ഇന്ത്യയുടെ നിധിയെന്ന് ഏ ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച തമിഴ്നാട് സ്വദേശിയായ 13 കാരന്‍ ലിഡിയന്‍ ബറോസിന്റെ സംഗീതം നിര്‍വഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കൊറിയന്‍ ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനം ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയിരുന്നു. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനുമാണ്.

എന്തുകൊണ്ട് ലൂസിഫറില്‍ ബിജെപിയും ആര്‍എസ്എസും ഇല്ല, പൃഥ്വിരാജിന്റെ മറുപടി

Related Stories

No stories found.
logo
The Cue
www.thecue.in