‘മുല്ലേ മുല്ലേ ഉള്ളിന്നുള്ളില്‍’; പ്രണയക്കുടക്കീഴില്‍ സണ്ണിവെയിനും ഗൗരിയും;അനുഗ്രഹീതന്‍ ആന്റണിയിലെ പാട്ടിന്റെ വീഡിയോ ടീസര്‍ പുറത്ത് 

‘മുല്ലേ മുല്ലേ ഉള്ളിന്നുള്ളില്‍’; പ്രണയക്കുടക്കീഴില്‍ സണ്ണിവെയിനും ഗൗരിയും;അനുഗ്രഹീതന്‍ ആന്റണിയിലെ പാട്ടിന്റെ വീഡിയോ ടീസര്‍ പുറത്ത് 

സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി എന്ന ഗാനത്തിന്റെ വീഡിയോ ടീസര്‍ പുറത്ത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ടീസര്‍ പുറത്തിറക്കിയത്. ഹരിശങ്കര്‍ കെ.എസ് പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് അരുണ്‍ മുരളീധരനാണ്. വരികള്‍ മനു മഞ്ജിത്തിന്റേതാണ്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് നിര്‍മ്മിച്ച ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.

‘മുല്ലേ മുല്ലേ ഉള്ളിന്നുള്ളില്‍’; പ്രണയക്കുടക്കീഴില്‍ സണ്ണിവെയിനും ഗൗരിയും;അനുഗ്രഹീതന്‍ ആന്റണിയിലെ പാട്ടിന്റെ വീഡിയോ ടീസര്‍ പുറത്ത് 
എം പത്മകുമാര്‍ അഭിമുഖം: അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആകെയൊരു മമ്മൂക്കയേയുള്ളൂ

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും ടീസറിന് ലഭിക്കുന്നത്. ജിഷ്ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക്‌ നവീന്‍ ടി മണിലാല്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം. പ്രണയവും കുടുംബ ബന്ധങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു.സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമ്മൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

‘മുല്ലേ മുല്ലേ ഉള്ളിന്നുള്ളില്‍’; പ്രണയക്കുടക്കീഴില്‍ സണ്ണിവെയിനും ഗൗരിയും;അനുഗ്രഹീതന്‍ ആന്റണിയിലെ പാട്ടിന്റെ വീഡിയോ ടീസര്‍ പുറത്ത് 
പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം: നമ്മുക്ക് ഒന്നൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞു

അപ്പു ഭട്ടതിരി എഡിറ്റിങ്ങും അരുണ്‍ വെഞ്ഞാറമ്മൂട് കലാസംവിധാനവും നിര്‍വഹിക്കുന്നു. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്. പിആര്‍ഒ വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്‌റ് വൈശാഖ് സി വടക്കേവീട്. 2020 ന്റെ തുടക്കത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in