‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍

പൗരത്വനിയമത്തിനും ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നടി അമല പോള്‍. ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൊലീസ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്, മലയാളി വിദ്യാര്‍ത്ഥിനികള്‍ തടയുന്ന ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസാക്കി. അയഷ റെന്ന പൊലീസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന വരികളുമുണ്ട്.

തങ്ങളെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കുത്തിയിരുന്നു സമരം ചെയ്യുകയും, പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയുമാണ് ഡല്‍ഹി പൊലീസെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററും നടി ഇന്‍സ്റ്റ സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിച്ച് അമല പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍
ഇത് ഭീകരതയെന്ന് പാര്‍വതി, ജാമിയ-അലിഗഡ് പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം
‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍
‘ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് ഭരണകൂടമാണ്’; അങ്ങേയറ്റത്തെത്തിയിരിക്കുന്നുവെന്ന് അനുരാഗ് കശ്യപ് 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.

ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചാണ് പ്രതികരണം. ഞായറാഴ്ച ജാമിയ അയാം സോറി എന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റെ ചിത്രം ഷെയര്‍ ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് സുഡാനി ഫ്രം നൈജീരിയ ടീം വിട്ടുനില്‍ക്കുകയാണെന്ന സംവിധായകന്‍ സക്കരിയ മുഹമ്മദിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് പാര്‍വതി ഐക്യദാര്‍ഡ്യവും അറിയിച്ചിരുന്നു.

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍
‘കൂടിപ്പോയാല്‍ മരിക്കുമായിരിക്കും, പേടിയില്ല’; പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് മുമ്പ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍
ജാമിയ സമരത്തെ പരിഹസിച്ച വീഡിയോക്ക് ‘ലൈക്ക്’, അബദ്ധം പറ്റിയെന്ന് അക്ഷയ് കുമാര്‍

Related Stories

No stories found.
logo
The Cue
www.thecue.in