35 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും കമലും ഒരുമിക്കുന്നു, ചിത്രമൊരുക്കാന്‍ ‘കൈദി’ സംവിധായകന്‍ ?

35 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും കമലും ഒരുമിക്കുന്നു, ചിത്രമൊരുക്കാന്‍ ‘കൈദി’ സംവിധായകന്‍ ?

തമിഴ് സൂപ്പര്‍താരങ്ങളായ രജിനികാന്തും കമല്‍ഹാസനും ഒരുമിച്ച് അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തി നായകനായ ‘കൈദി’ എന്ന ചിത്രം സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കമല്‍ഹാസന്റെ തന്നെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസായിരിക്കും നിര്‍മിക്കുക.

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് ചിത്രമായ ഗിറഫ്താറിലായിരുന്നു ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. വിജയ്യെ നായകനാക്കി പുതിയ ചിത്രം ഒരുക്കിക്കൊണ്ടിരിക്കുന്ന ലോകേഷ് രജിനികാന്തിനെ കണ്ട് കഥ പറഞ്ഞതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ ആണ് രജിനിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രജിനി അടുത്തതായി ചെയ്യുന്നത്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിലാണ് കമല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ലോകേഷ് കനകരാജ് ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in