സിനിമാ സംഘടനകളുടെ നിയന്ത്രണം നഷ്ടമാകും, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍

സിനിമാ സംഘടനകളുടെ നിയന്ത്രണം നഷ്ടമാകും, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍

കെ എസ് എഫ് ഡി സിക്ക് കീഴിലുള്ള തിയറ്ററുകള്‍ക്ക് ഒരാഴ്ചയോളം സിനിമ നല്‍കാതെ വിനോദ നികുതി പ്രശ്‌നത്തില്‍ വെല്ലുവിളിച്ചതും, ഷെയിന്‍ നിഗത്തിന്റെ വിലക്കും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊടി തട്ടിയെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. മറ്റ് വ്യവസായങ്ങളില്‍ നിന്നും തൊഴില്‍മേഖലകളില്‍ നിന്നും വ്യത്യസ്ഥമായി ചലച്ചിത്രമേഖലയില്‍ സര്‍ക്കാരിന് ഒരു തരത്തിലുമുള്ള ഇടപെടല്‍ സാധ്യമല്ല. സമരവേളയിലും തര്‍ക്കത്തിലും സര്‍ക്കാര്‍ മിക്കപ്പോഴും സംഘടനകള്‍ക്ക് വഴങ്ങുകയുമാണ് പതിവ്. സിനിമകളുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഏതൊക്കെ തിയറ്ററുകള്‍ക്ക് റിലീസ് നല്‍കാം, ഏതൊക്കെ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാം തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണം ഇപ്പോഴും സംഘടനകള്‍ക്കാണ്. തോന്നിയപടി ടിക്കറ്റ് നിരക്ക് ഈടാക്കുന്ന മള്‍ട്ടിപ്ളെക്സുകളുടെ കാര്യത്തിലും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹാര നിര്‍ദ്ദേശമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സര്‍ക്കാര്‍ ഏറ്റെടുക്കാനുളള ആലോചനയും സര്‍ക്കാരിനുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഷാജി എന്‍ കരുണ്‍, ജി സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി 2014ലാണ് റിപ്പോര്‍ട്ട സമര്‍പ്പിച്ചത്. സംഘടനകളുടെ സമ്മര്‍ദ്ദഫലമായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കാതിരുന്നത്.

നിലവില്‍ വാണിജ്യ സ്വഭാവത്തില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സിനി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, , ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവ നിലവിലുണ്ട്. നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിവ കൈകാര്യം ചെയ്യുന്നവരുടെ ഈ സംഘടനകളുടെ മേല്‍ത്തട്ട് സമിതി ഫിലിം ചേംബര്‍ ആണ്. സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചേംബറിന് കീഴിലാണ്. ട്രേഡ് യൂണിയന്‍ സ്വഭാവത്തില്‍ ഫിലിം എംപ്ലേയീസ് ഫെഡറേഷന്‍ ഓഫ് കേരളയും അതിന് കീഴില്‍ വിവിധ തൊഴിലാളി സംഘടനകളും ഉണ്ട്. ഇതിന് പുറമേയാണ് താരങ്ങളുടെ സംഘടനയായ അമ്മ. സിനിമാ മേഖലയിലെ തര്‍ക്കങ്ങളിലും സമരങ്ങളിലും വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നീക്കങ്ങളിലും സര്‍ക്കാര്‍ നോക്കുകുത്തിയാകുന്ന സാഹചര്യം മറികടക്കാനും ഏകാധിപത്യ സ്വഭാവത്തില്‍ സംഘടനകളുടെ നിലപാടുകള്‍ ചലച്ചിത്ര വ്യവസായത്തെ ബാധിക്കുന്നതും നേരിടാനുമാണ് അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍. സിനിമാ റെഗുലേഷന്‍ അതോറിറ്റിയുടെ രൂപീകരണമാണ് കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ചലച്ചിത്ര നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവുമെല്ലാം കൂടുതല്‍ ജനാധിപത്യ സ്വഭാവത്തിലെത്തുന്നതിന് അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി റിപ്പോര്‍ട്ടിന്റെ ആമുഖം

നിലവിലുള്ള സിനിമാ റെഗുലേഷന്‍ ആക്ട് കാലഹരണപ്പെട്ടതും സിനിമാപ്രദര്‍ശനം, സിനിമാ തിയേറ്റര്‍ ലൈസന്‍സിങ്ങ് തുടങ്ങിയ ചുരുക്കം ചില വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതുമാണ്. ചലച്ചിത്ര സാങ്കേതികവിദ്യയില്‍ ഉായ അഭൂതപൂര്‍വ്വമായ മാറ്റ ങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള നിയമത്തിന്

കഴിയില്ല. മാത്രമല്ല, സിനിമാ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയ സമസ്ത മേഖലകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുുള്ള നിയമനിര്‍മ്മാണം ആവശ്യമാണ്. സിനിമാ വ്യവസായ രംഗത്ത് നിലവിലുള്ള പല സംഘടനകള്‍ തമ്മിലുള്ള ആശയസംഘട്ടനങ്ങളും അതുാക്കുന്ന ഛിദ്രതകളും സത്വര ശ്രദ്ധ അര്‍ഹിക്കുന്നു.

നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമല്ല. സമിതി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സിനിമാ നിര്‍മ്മാണം സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സി കളെ സമീപിക്കേിവരുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍

പരിഹരിക്കുന്നതിന് ഒരു ഏകജാലക സംവിധാനം ഏര്‍പ്പെടുത്തേതിന്റെ ആവശ്യകതയും അതോടൊപ്പംതന്നെ വിവിധ സിനിമാ സംഘടനകളുടേയും വ്യവസായത്തിന്റെയും ഏകോപനവും അതിലൂടെ നേടാന്‍ കഴിയുന്ന പുരോഗതിയും ലക്ഷ്യമിട്ട് ഒരു റെഗുലേറ്ററി അഥോറിറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത സമിതി ഇതിലേക്കായി നിലവിലുള്ള സിനിമാറെഗുലേഷന്‍സ് ആക്ട് റദ്ദു ചെയ്തുകൊണ്ട് ചലച്ചിത്ര മേ ഖലയെ സംബന്ധിക്കുന്ന സമസ്ത വിഷയങ്ങളും കൈകാര്യംചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ഒരു റെഗുലേറ്ററി അഥോറിറ്റി ഒരു പുതിയ നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരേണ്ടത് എന്ന് വിലയിരുത്തി. നിലവിലുള്ള സിനിമാ റെഗുലേഷന്‍ ആക്ടില്‍ അധികാരം നല്‍കിയിട്ടുള്ള എല്ലാ വകുപ്പുകളുടെയും പ്രതിനിധികളും സിനിമാ വ്യവസായത്തിലെ പ്രധാന സംഘടനകളുടെ പ്രതിനിധികളും നിയമോപദേഷ്ടാക്കളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്നതായിരി ക്കണം അഥോറിറ്റി.

നിലവിലുള്ള എല്ലാ സിനിമാ സംഘടനകളും ഈ അഥോറിറ്റിയില്‍ രജിസ്‌ട്രേഷന്‍ എടുത്തിരിക്കേണ്ടതാണ്. അഥോറിറ്റിയില്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക. നിലവിലുള്ള സിനിമാ റെഗുലേഷന്‍സ് ആക്ട് റദ്ദു ചെയത് ചലച്ചിത്രമേഖലയെ സംബന്ധിക്കുന്ന സമസ്ത വിഷയങ്ങളും കൈകാര്യംചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ഒരു റെഗുലേറ്ററി അഥോറിറ്റി ഒരു പുതിയ നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നിര്‍ദ്ദേശിച്ചിരുന്നു.

നിലവിലുള്ള എല്ലാ സിനിമാ സംഘടനകളും ഈ അഥോറിറ്റിയില്‍ രജിസ്ട്രേഷന്‍ എടുത്തിരിക്കേണ്ടതാണ്. അഥോറിറ്റി യില്‍ രജിസ്ട്രേഷന്‍ എടുക്കാതിരിക്കുകകയോ അഥോറിറ്റി രജിസ്ട്രേഷന്‍ റദ്ദാക്കുകയോ ചെയ്യുന്ന സംഘടനകളുടെ പ്രവര്‍ത്തന അംഗീകാരം ഇല്ലാതാകുന്നതരത്തിലായിരിക്കണം അഥോറിറ്റിയുടെ നിയമങ്ങള്‍.

സിനിമാ നിര്‍മ്മാണം സംബന്ധിച്ച്

1. ഓരോ സിനിമാ നിര്‍മ്മാണസംരംഭകനും തങ്ങ ളുടെ പുതിയ സിനിമ അഥോറി റ്റിയില്‍ രജി സ്റ്റര്‍ ചെയ്യണം. ഇതിനായി തയാറാക്കിയ നിശ്ചിത ചോദ്യാവലിയില്‍ സിനിമയുടെ പേര്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, ശബ്ദലേഖ കന്‍, മുഖ്യ അഭിനേതാക്കള്‍, മറ്റ് സാങ്കേതിക വിദ ഗ്ദ്ധര്‍ എന്നി വരെപ്പറ്റിയുള്ള വിവരങ്ങള്‍ ഉായിരിക്കണം.

2. സിനിമയുടെ ഉദ്ദിഷ്ട മുടക്കു മുതല്‍, അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും ചിത്രീകര ണച്ചിലവിനും നീക്കി വെയ്‌ക്കേിവരുന്ന തുക തുടങ്ങിയവ വിശദമാക്കുന്ന വ്യക്തമായ ബഡ്ജറ്റ് അപേക്ഷയോടൊപ്പം നല്‍കണം. ഇതോടൊപ്പംതന്നെ ചിത്രീകരണത്തിന് തെരഞ്ഞെടുത്തിട്ടുള്ള ഇടങ്ങളെപ്പറ്റിയുള്ള വിവരണം, എത്ര ദിവസത്തെ ചിത്രീകരണം - എത്ര ഷെഡ്യൂളുകളില്‍ തുടങ്ങിയ വിവരങ്ങള്‍ കാണിച്ചിരിക്കണം.

3. ഒന്നരക്കോടിരൂപ വരെ ചെലവുവരുന്ന സിനിമകളെ ട്രേഡ് യൂണിയനുകളുടെ നിയന്ത്രണനിബന്ധനകളില്‍നിന്നും ഒഴിവാക്കേണ്ടതാണ്. ചുരുങ്ങിയ ബഡ്ജറ്റില്‍ സിനിമകള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രോത്സാഹനമായി ഇതിനെ കാണണം.

4. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഫിലിം പരിശീലനകേന്ദ്രങ്ങളില്‍നിന്നും ബിരുദാനന്തരബിരുദങ്ങളും ഡിപ്ലോമകളും നേടിവരുന്ന സാങ്കേതികവി ദഗ്ദ്ധര്‍ക്ക്

നാമമാത്രമായ ഫീസ് മാത്രം ഈടാക്കിക്കൊണ്ട നിര്‍ദ്ദിഷ്ട തൊഴില്‍ സംഘടനകളില്‍ അംഗത്വം നല്‍കുവാന്‍ ബന്ധപ്പെട്ട സംഘടനകളോട് നിര്‍ദ്ദേശിക്കുന്നതിന് പുതിയ അഥോറിറ്റിക്ക് അധികാരമുണ്ടാകേണ്ടതാണ്.

സിനിമാ പ്രദര്‍ശനം സംബന്ധിച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഇവയാണ് സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള സിനിമാ തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം അഥോറിറ്റിയില്‍ നിക്ഷിപ്തമാക്കണം. അഥോറിറ്റിയില്‍ ഒരു ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. നിലവില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു കളുടെയും പ്രതി നി ധി കള്‍ അഥോറിറ്റിയില്‍ ഉായിരിക്കണം. നിശ്ചിത കാലാവധിക്കുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷയില്‍ തീരുമാനം എടുക്കാത്തപക്ഷം അനു മതി നല്‍കിയതായി കണക്കാക്കുന്ന രീതിയിലായിരിക്കണം ഇതു സംബന്ധിച്ച നിബന്ധനകള്‍.

എല്ലാ തിയേറ്ററുകളിലും അഥോറിറ്റി ഗ്രേഡിങ് സംവി ധാനം ഏര്‍പ്പെടുത്തണം. തിയേറ്ററിന്റെ നിര്‍മ്മിതി, അതിനുപയോഗിക്കുന്ന വസ്തു സാമഗ്രികള്‍,പ്രൊജക്ഷന്റെ നിലവാരം, ശബ്ദസജ്ജീകരണത്തിന്റെ നല്പ്, ശീതീകരണ വ്യവസ്ഥ, ശുചി ത്വം, പ്രേക്ഷകര്‍ക്ക് ഉള്ള ഇരി പ്പിട സൗകര്യങ്ങള്‍, കേന്റീന്‍ നിലവാരം,പാര്‍ക്കിങ് സൗകര്യം എന്നിവയെ അടി സ്ഥാനപ്പെടുത്തിവേണം തരംതിരിക്കല്‍ (ക്ലാസി ഫി ക്കേഷന്‍) നടത്താന്‍. തിയേറ്ററിന്റെ തരമനുസരിച്ച് ഒരു നിശ്ചിത പരിധിക്കുള്ളില്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന തിന് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരങ്ങളും അഥോറിറ്റിയില്‍ നിക്ഷിപ്തമാക്കണം. ഇതേ ന്യായപ്രകാരം കാഴ്ചക്കാര്‍ കുറവുള്ള ദിവസങ്ങ ളിലും നേര ങ്ങളിലും ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും വാരാന്ത്യങ്ങളില്‍ (വെള്ളി, ശനി, ഞായര്‍) ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനും അഥോറിറ്റിയില്‍നിന്ന് അനുവാദം വാങ്ങേതാണ്.

പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നീ നിലവാരങ്ങള്‍ ഉള്ള എ.സി. തിയേറ്ററുകളില്‍ മാത്രമേ റിലീസ് അനുവദിക്കാവു. കേരളത്തി ലുള്ള തിയേറ്ററുകളില്‍ എവിടെയും യഥേഷ്ടം റിലീസ് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവില്‍ നിക്ഷിപ്തമായിരി ക്കേണ്ടതാണ്. അഥോറിറ്റി യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തിയേറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കുന്ന തിനും പുനപരി ശോധിക്കുന്നതിനും ഉള്ള അവകാശം അഥോറിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in