‘ഷെയിന്‍ നിഗം ഇമോഷണല്‍ ബോംബ്‌’; കപടമായി ഒന്നും ചെയ്യാനറിയാത്ത കലാകാരനെന്ന് മാലാ പാര്‍വതി

‘ഷെയിന്‍ നിഗം ഇമോഷണല്‍ ബോംബ്‌’; കപടമായി ഒന്നും ചെയ്യാനറിയാത്ത കലാകാരനെന്ന് മാലാ പാര്‍വതി

ഷെയിന്‍ നിഗത്തെ പിന്തുണച്ചും വിമര്‍ശിച്ചും ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. കപടമായി ഒന്നും ചെയ്യാനറിയാത്ത കലാകാരനാണ് ഷെയിന്‍ നിഗം എന്ന് മാലാ പാര്‍വതി പറയുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന സിനിമയില്‍ ഷെയിന്‍ നിഗം അവതരിപ്പിച്ച സച്ചി എന്ന കഥാപാത്രത്തിന്റെ അമ്മയെ അവതരിപ്പിച്ച അനുഭവം മുന്‍നിര്‍ത്തിയാണ് മാലാ പാര്‍വതിയുടെ പ്രതികരണം.

മാലാപാര്‍വതി എഴുതിയത്

കലാകാരന്മാരുടെ അനാര്‍ക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇന്‍ടെന്‍സുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളില്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ജീവിതത്തില്‍ അത് ആരും സ്വീകരിക്കാന്‍ തയ്യാറാവാറില്ല. ഹെര്‍സോഗിന്റെ ലോക പ്രശസ്ത നടന്‍ കിന്‍സ്‌കിയെ അനുസരിപ്പിക്കാന്‍ തോക്കെടുത്ത കഥ ഓര്‍ത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോള്‍ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകള്‍ മറ്റുള്ളവര്‍ക്ക് ഭാരമാണ്. ഇഷ്‌കില്‍ ഷെയിന്‍ എന്റെ മകനായപ്പോഴാണ് ഞാന്‍ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും അറിയുന്നത്. ഞാന്‍ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്. എന്നാല്‍ ഷെയിനെ നന്നായി അറിയുന്ന ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാന്‍ ഷെയര്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഷെയിനെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം.കാരണം അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയിന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സില്‍ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും.പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തില്‍ അങ്ങനെയുള്ളവര്‍ ഉള്ളില്‍ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്.

‘ഷെയിന്‍ നിഗം ഇമോഷണല്‍ ബോംബ്‌’; കപടമായി ഒന്നും ചെയ്യാനറിയാത്ത കലാകാരനെന്ന് മാലാ പാര്‍വതി
ഗള്‍ഫിലെ ജോലി കളഞ്ഞ് സിനിമ ചെയ്യാനിറങ്ങിയതാണ്, ഇനി എന്ത് ചെയ്യുമെന്നറിയില്ല, വെയില്‍ സംവിധായകന്‍ ശരത് 

ഇഷ്‌ക് സംവിധായകന്‍ അനുരാജ് മനോഹര്‍ എഴുതിയത്

ഈ വർഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12Am ഷെയിനിനെ ലേക്ക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്..
ഇഷിക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോർ ഹോസ്പിറ്റൽ പാർക്കിങ്ങിലായിരുന്നു..
16 ദിവസം നീണ്ടു നിന്ന വളരെ hectic ആയ രാത്രി ഷൂട്ട്..
വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് അവസാനിക്കുന്നത് രാവിലെ 6 മണിക്ക് സൂര്യൻ ഉദിക്കുമ്പോഴാണ്..
ഇത്തരത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ യൂണിറ്റ് അംഗങ്ങൾ മുഴുവൻ കേക്ക് കട്ടിങിന് ഒരു വശത്ത് തയ്യാറെടുക്കുമ്പോഴാണ് ജാഫർ ഇക്കയും ഷൈൻ ചേട്ടനും ഇടം വലം തിരഞ്ഞ് സച്ചിയെ(ഷെയ്ൻ) ടോർച്ചർ ചെയ്യുന്ന രംഗം ഞങ്ങൾ ചിത്രീകരിക്കുന്നത്..
ഷെനിന്റെ ക്ലോസ് ഷോട്ടാണ് എടുക്കുന്നത്.
ടോർച്ചറിന്റെയും ഉറക്ക ക്ഷീണത്തിന്റെയും ആധിക്യം കൊണ്ട് ഷെയിൻ തലകറങ്ങി വീഴുന്നു..
ഞാൻ സാരഥി ചേട്ടനെ വിളിച്ചു..
ഷേനിനെ ഉറങ്ങാൻ സമ്മതിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും,അവനുണ്ടെങ്കിലെ സിനിമ പൂർത്തിയവുകയുള്ളൂ എന്നും അറഞ്ചം പുറഞ്ചം ചീത്തവിളിച്ചു..
സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂൾ പാക്ക് ചെയ്തു..
പറഞ്ഞു വരുന്നത് , ക്യാമറയ്ക്ക് പുറകിലുള്ളവരുടെ ആരോഗ്യം പ്രധാനമല്ല എന്നല്ല .
സിനിമയുടെ മുഖം അഭിനേതാക്കളാണ് അവരുടെ comfortable ആയ ഒരു പരിസരത്തിൽ മാത്രമേ അവർക്ക് നല്ല ഔട്പുട്ട് ഉണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതാണ് ഒരു സംവിധായകനെ സംബന്ധിച്ച് പ്രധാനമായ കാര്യവും..
വലിയ പെരുന്നാൾ സിനിമ തുടങ്ങുന്നതിന് മുൻപാണ് shane ഇഷ്കിന്റെ കരാർ ഒപ്പിടുന്നത്.
അത് കഴിഞ്ഞ് നമ്മുടെ സിനിമ..
വലിയ പെരുന്നാൾ നൂറ്റി മുപ്പത് ദിവസത്തോളം നീണ്ടത് ഞങ്ങളുടെ പ്ലാനുകൾ താളം തെറ്റിച്ചു..
ഇടയിൽ കുമ്പളങ്ങി നൈറ്റ്സ്‌ കയറിവന്നു(ഞങ്ങളെക്കാൾ മുൻപ് കരാർ ഒപ്പിട്ട ചിത്രം) അങ്ങനെ ഷെയ്നിന് വേണ്ടി മാത്രം ഒന്പത് മാസം ഞങ്ങൾ കാത്തിരുന്നു..
അതിൽ E4 Entertainment എന്ന production house തന്ന ബാക്ക് സപ്പോർട്ടും മറക്കാൻ പറ്റാത്തതാണ്..
മറ്റാരേക്കാളും സിനിമാ പ്രവർത്തകർ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്..
താരങ്ങളുടെ വളരെ പേർസണൽ ആയ കാര്യങ്ങൾ പോലും വർത്തയാകുന്നു,വിമർശനങ്ങൾക്ക് കാരണമാകുന്നു..
ഇഷ്കിൽ ജോയിൻ ചെയ്ത ദിവസം മുതൽ 34 ദിവസം ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് ഷെയിൻ ഇടപെട്ടത്..
ആദ്യത്തെ നാല് ദിവസം സംഗതി കുറച്ച് പ്രയാസകരമായിരുന്നു..
എടുക്കുന്ന സീനുകളിൽ ഷെയിനിന് confidence പോര എന്നു പറയുന്നു..
റീടെക്കുകൾ കൂടുന്നു..
അവൻ നിരന്തരം സംശയങ്ങൾ ചോദിക്കുന്നു..
ഒരു ടീം ഇടപെടലാണ് ഉണ്ടായത്.
വളരെ comfort ആയി അവനെ കാര്യങ്ങൾ ബോധിപ്പിക്കാൻ ഞങ്ങൾക്കായി
അഞ്ചാമത്തെ ദിവസം മുതൽ ഞങ്ങൾ ഒരു കുടുംബമായി..
കോട്ടയത്ത് ക്ലൈമാക്സ് എടുക്കുമ്പോൾ (രാത്രി 12 മണിക്ക് കൊച്ചിയിൽ പാക്ക് അപ്പ് വിളിച്ച യൂണിറ്റ് ഉറങ്ങാതെ രാവിലെ കോട്ടയത്ത് എത്തി അതിരാവിലെ ക്ലൈമാക്സ് ഷൂട്ട്) ഷോട്ടിനിടയിൽ അവൻ ഉറങ്ങിപ്പോയിരുന്നു..
ഇരുപത്തി നാല് വയസ്സുള്ള ഒരു ചെക്കാനാണ് ഷെയിൻ എന്നുപറയുമ്പോൾ തന്നെ ഇരുപത്തി നാലാം വയസ്സിൽ ഇതിലും പക്വമായി കാര്യങ്ങൾ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം..
എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്കർഷിക്കാൻ സാധിക്കില്ലല്ലോ..
സോഷ്യൽ മീഡിയയിൽ ഷെയിനിന് എതിരെ വരുന്ന പേർസണൽ അറ്റാക്കുകൾ വേദനിപ്പിക്കുന്നുണ്ട്..
പ്രശ്നങ്ങൾ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവർ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു..
സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്.
ഓരോ കളങ്കവും വലിയ മുറിപ്പാടുകൾ സൃഷ്‌ട്ടിക്കുന്നുണ്ട്..
വ്യക്തിപരമായ കോംപ്ലക്സുകൾ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം..
വലിയ സംവിധായകരുടെ ,E4 ന്റേത് അടക്കമുള്ള production കമ്പനികളുടെ സിനിമകൾ ഷെയിനിന്റേതായി വരാനിരിക്കുന്നുമുണ്ട്..
ഏവർക്കും പ്രതീക്ഷയുള്ള നന്മയുടെ വാർത്തകൾ പുറത്തുവരട്ടെ..
കലാകാരന്മാരുടെ വ്യക്തി ശുദ്ധി പരിശോധിച്ച് ഓഡിറ്റ് ചെയ്യപ്പെടാതിരിക്കട്ടെ,അവരുടേതായ പെർഫോമൻസുകൾ ആഘോഷിക്കപ്പെട്ടട്ടെ 🤘❤️
ക്യാമറയ്ക്ക് മുൻപിൽ ജിൽ ജിൽ എന്നിരിക്കണം..
ഇഷ്‌കിൽ അത് കാണാനുണ്ടെന്ന് വിശ്വസിക്കുന്നു..
എന്ന്,
ലോക സിനിമയിലും,ഇന്ത്യൻ സിനിമയിലും വിപ്ലവങ്ങൾ സംഭവിക്കുന്ന കാലത്ത് കടുക് മണിയോളം കുഞ്ഞ് സിനിമ ചെയ്ത സംവിധായകൻ

Related Stories

No stories found.
logo
The Cue
www.thecue.in