മൂത്തോന് ശേഷം റോഷനും ഹെലന് ശേഷം അന്നയും, മുസ്തഫയുടെ കപ്പേള

മൂത്തോന് ശേഷം റോഷനും ഹെലന് ശേഷം അന്നയും, മുസ്തഫയുടെ കപ്പേള
മൂത്തോന് ശേഷം റോഷനും ഹെലന് ശേഷം അന്നയും, മുസ്തഫയുടെ കപ്പേള
ഷൂട്ടിങ്ങ് ഫ്രീസറില്‍, തണുപ്പ് -10 ഡിഗ്രി;ട്രെയിലറിനപ്പുറം തിയ്യേറ്ററില്‍ കൊടുക്കാമെന്ന് ഉറപ്പായിരുന്നു : മാത്തുക്കുട്ടി സേവ്യര്‍  

കാരക്ടര്‍ റോളുകളില്‍ ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന കപ്പേള മൂത്തോന് ശേഷം റോഷന്‍ മാത്യുവും സര്‍വൈവര്‍ ത്രില്ലര്‍ ഹെലന് ശേഷം അന്നാ ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്. ശ്രീനാഥ് ഭാസി, അമ്പിളി ഫെയിം തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. കഥാസ് അണ്‍ടോള്‍ഡ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. വിഷ്ണു വേണുവാണ് നിര്‍മ്മാതാവ്.

നിഖില്‍ വാഹിസ്, സുദാസ്, മുഹമ്മദ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീത സംവിധാനം. നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും.

മൂത്തോന് ശേഷം റോഷനും ഹെലന് ശേഷം അന്നയും, മുസ്തഫയുടെ കപ്പേള
മമ്മൂട്ടിക്ക് മൂന്ന് ഭാഷകളിലായി ഫിലിം ഫെയര്‍ നോമിനേഷന്‍, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത

യുവതാര നിരയുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയ്ക്ക് പിന്നാലെ പുതുനിര അഭിനേതാക്കളെ അണിനിരത്തി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം മുസ്തഫയ്ക്ക് ലഭിച്ചിരുന്നു. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് കരുത്തുറ്റ കഥാപാത്രമായി മുസ്തഫ സ്‌ക്രീനിലെത്തിയത്. രഞ്ജിത്തിന്റെ സംവിധാന സഹായിയായും മുസ്തഫ പിന്നീട് പ്രവര്‍ത്തിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in