ബാദുഷ നിര്‍മ്മിക്കുന്ന ഫഹദ്-ജോജു ചിത്രം 2020 ആദ്യം, റാഫിയുടെ രചനയില്‍ സജിമോന്‍ സംവിധാനം

ബാദുഷ നിര്‍മ്മിക്കുന്ന ഫഹദ്-ജോജു ചിത്രം 2020 ആദ്യം, റാഫിയുടെ രചനയില്‍ സജിമോന്‍ സംവിധാനം

ഫഹദ് ഫാസിലും ജോജു ജോര്‍ജ്ജും നായകന്‍മാരാകുന്ന സിനിമയിലൂടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ നിര്‍മ്മാതാവാകുന്നു. പൊറിഞ്ചു മറിയം ജോസ്, ഹാപ്പി സര്‍ദാര്‍ എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവായിരുന്ന ബാദുഷ, ബാദുഷാ സിനിമാസിന്റെ ബാനറില്‍ ഷിനോയ് മാത്യുവിനൊപ്പം നിര്‍മ്മിക്കുന്ന സിനിമ സജിമോന്‍ സംവിധാനം ചെയ്യും. വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയവര്‍ക്കൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായും സഹസംവിധായകനായും പ്രവര്‍ത്തിച്ചയാളാണ് സജിമോന്‍. സംവിധായകന്‍ റാഫിയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും.

ബാദുഷ നിര്‍മ്മിക്കുന്ന ഫഹദ്-ജോജു ചിത്രം 2020 ആദ്യം, റാഫിയുടെ രചനയില്‍ സജിമോന്‍ സംവിധാനം
‘ബിനീഷ്, ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നിങ്ങളുണ്ടാകും’, ബിനീഷിനെ പിന്തുണച്ച് സന്ദീപ് സേനന്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. ഡിസംബര്‍ 20ന് എത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ആണ് ഫഹദിന്റെ അടുത്ത റിലീസ്. ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും നിര്‍മ്മിച്ച് സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയിലും ഫഹദ് ഫാസിലും ജോജു ജോര്‍ജ്ജും ഒരുമിച്ചെത്തുന്നുണ്ട്. തങ്കം, അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നിവയ്ക്ക് ശേഷമായിരിക്കും സജിമോന്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നത്.

സമീപവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സിനിമകളുടെ നിര്‍മ്മാണ നിര്‍വഹണം നടത്തിയ പ്രൊഡക്ഷന്‍ കണ്ട്രോളറാണ് എന്‍ എം ബാദുഷ. പ്രാണ, അള്ള് രാമേന്ദ്രന്‍, മേരാ നാം ഷാജി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഉണ്ട, മാര്‍ക്കോണി മത്തായി, സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഗാനഗന്ധര്‍വന്‍, പട്ടാഭിരാമന്‍ തുടങ്ങി ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ കണ്ട്രോളറായിരുന്നു ബാദുഷ.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in