ബോണ്ട് 25ാം വരവ് ഏപ്രില്‍ മൂന്നിന്, നോ ടൈം ടു ഡൈ പൂര്‍ത്തിയായി

ബോണ്ട് 25ാം വരവ് ഏപ്രില്‍ മൂന്നിന്, നോ ടൈം ടു ഡൈ പൂര്‍ത്തിയായി

ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രം നോ ടൈം ടു ഡൈ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് 2020 ഏപ്രില്‍ മൂന്നിന്. ഡാനിയല്‍ ക്രേയ്ഗ് ബോണ്ട് ആകുന്ന അഞ്ചാം ചിത്രവുമാണ് നോ ടൈം ടു ഡൈ. സ്‌പൈ ത്രില്ലര്‍ സീരിസിലുള്ള ജെയിംസ് ബോണ്ട് സിനിമയുടെ വേള്‍ഡ് റിലീസും ഏപ്രിലില്‍ ആണ്.

ജമൈക്കയിലുള്ള ബോണ്ടിനടുത്ത് സഹായവുമായ സുഹൃത്ത് ഫെലിക്‌സ് എത്തുന്നതാണ് പുതിയ സിനിമയുടെ പ്രമേയം. ബന്ദിയാക്കപ്പെട്ട ശാസ്ത്രജ്ഞനെ മോചിപ്പിക്കുന്ന ദൗത്യമാണ് നോ ടൈം ടു ഡൈ. പുത്തന്‍ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലായിരിക്കുന്ന സിനിമയെന്നും സൂചനയുണ്ട്. കാരി ജോജി ഫുകുനഗയാണ് നോ ടൈം ഡൈ സംവിധാനം ചെയ്തിരിക്കുന്നത്.

റമി മാലിക് ആണ് വില്ലന്‍ റോളില്‍. ക്രിസ്റ്റഫ് വാട്‌സ്, ലഷന ലിഞ്ച് എന്നിവരും ചിത്രത്തിലുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in