പ്രളയത്തില്‍ എല്ലാം തകര്‍ന്ന മനുഷ്യന്‍, രഞ്ജി പണിക്കരുടെ മേക്ക് ഓവറുമായി രൗദ്രം 

പ്രളയത്തില്‍ എല്ലാം തകര്‍ന്ന മനുഷ്യന്‍, രഞ്ജി പണിക്കരുടെ മേക്ക് ഓവറുമായി രൗദ്രം 

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായി രൗദ്രം-2018 ഒക്ടോബര്‍ 18ന് തിയറ്ററുകളിലേക്ക. അതിരൗദ്രതയോടെ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യന്റെ സഹനകഥയാണ് സംവിധായകന്‍ പറയുന്നത്. പ്രളയസമയത്ത് മധ്യതിരുവിതാകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ വയോധിക ദമ്പതികളുടെ വേഷത്തില്‍ എത്തുന്നത് രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രൗദ്രം 2018 ന്റെ തിരക്കഥയ്ക്ക് പുറമേ ഗാനരചനയും ജയരാജാണ്. രഞ്ജി പണിക്കറുടെ കുട്ടിക്കാലം അഭിനയിച്ചിരിക്കുന്നത് മകന്‍ നിഖില്‍ രഞ്ജി പണിക്കറാണ്. സബിത ജയരാജ്, സരയൂ, ബിനു പപ്പു, എന്‍.പി. നിസ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു.

പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് നിര്‍മാതാവ്. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. എന്നിവര്‍ അണിയറയിലുണ്ട്. നവരസ സീരീസിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. രഞ്ജി പണിക്കര്‍ തന്നെയായിരുന്നു ഭയാനകത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in