‘അവളില്‍ നിന്ന് അവനിലേക്ക്’; ‘ഇരട്ടജീവിതം’ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിക്കും 

‘അവളില്‍ നിന്ന് അവനിലേക്ക്’; ‘ഇരട്ടജീവിതം’ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിക്കും 

സ്ത്രീയില്‍ നിന്ന് പുരുഷനായി മാറുന്ന ട്രാന്‍സ്‌മെന്‍ ജീവിതം പ്രമേയമാകുന്ന സുരേഷ് നാരായണന്റെ ഇരട്ടജീവിതം സ്റ്റാന്‍ഡ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയിലെ ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസില്‍ പ്രദര്‍ശിപ്പിക്കും. യുണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സെമിനാറിന്റെ ഭാഗമായി നവംബര്‍ 11നാണ് പ്രദര്‍ശനം.

അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെറുപ്പം മുതല്‍ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍, അതിലൊരാളെ ഇടയ്ക്ക് കാണാതാവുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതായ പെണ്‍കുട്ടി ആണായി തിരിച്ചു വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. എം.ജി വിജയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദിവ്യ ഗോപിനാഥ്,അത്മജ, സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, ആതിര വി പി, അരുണ്‍ ജി, സുര്‍ജിത്ത് ഗോപിനാഥ്, പ്രതാപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 6ന് ഫിലാഡാല്‍ഫിയയിലെ മസ്റ്റാര്‍ഡ് സീഡ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in