ജല്ലിക്കട്ട്, വികൃതി, അസുരന്‍ ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ വെള്ളിയാഴ്ച

ജല്ലിക്കട്ട്, വികൃതി, അസുരന്‍ ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ വെള്ളിയാഴ്ച

ഒക്ടോബര്‍ നാലിന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത് അഞ്ച് സിനിമകള്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്, മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ നായികയായ വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെത്തുന്ന അസുരന്‍, സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായ വികൃതി, കമല്‍ സംവിധാനം ചെയ്ത വിനായകന്‍ ചിത്രം പ്രണയമീനുകളുടെ കടല്‍, ജിബു ജേക്കബ് ബിജുമേനോന്‍ ചിത്രം ആദ്യരാത്രി എന്നിവയാണ് പ്രധാന റിലീസുകള്‍.

പോത്ത് മാത്രം പോസ്റ്ററിലുള്ള ജല്ലിക്കട്ട്

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് 2019ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ നേടിയ കയ്യടികള്‍ക്ക് പിന്നാലെയാണ് സിനിമ എത്തുന്നത്. കയറ് പൊട്ടിച്ചോടിയ പോത്തിന് പിന്നാലെ ഒരു ഗ്രാമം ഓടുന്നതാണ് സിനിമ. എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥ. ഗിരീഷ് ഗംഗാധരന്‍ ക്യാമറ. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. പോത്തിനെ മാത്രം ഉപയോഗിച്ചാണ് സിനിമയുടെ പോസ്റ്ററുകള്‍.

വികൃതി

ജല്ലിക്കട്ട്, വികൃതി, അസുരന്‍ ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ വെള്ളിയാഴ്ച
‘നീ എന്താ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യാത്തേ’, സുരാജും സൗബിനും വികൃതിയുമായി വെള്ളിയാഴ്ച

മെട്രോ ഉദ്ഘാടന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ ചെയ്യപ്പെട്ട എല്‍ദോ എന്നയാളുടെ അനുഭവം പശ്ചാത്തലമാക്കിയ സിനിമ. സമീര്‍ എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിറും എല്‍ദോയുടെ റോളില്‍ സുരാജ് വെഞ്ഞാറമ്മൂടും. മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിലായിരുന്നു ഭിന്നശേഷിക്കാരനായ എല്‍ദോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടത്. അവശതയെ തുടര്‍ന്ന് ട്രെയിന്‍ കിടന്നതായിരുന്നു എല്‍ദോ. നവാഗതനായ എംസി ജോസഫ് ആണ് സംവിധാനം. മഴവില്‍ മനോരമയുടെ നായികാ നായകന്‍ റിയാലിറ്റി ഷോ ജേതാവായ വിന്‍സിയാണ് നായിക. സുരാജിന്റെ നായികയായി സുരഭി ലക്ഷ്മിയും. കട് ടു ക്രിയേറ്റീവിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. ആല്‍ബിയാണ് ക്യാമറ. അജീഷ് പി തോമസ് കഥയും തിരക്കഥയും. ജോസഫ് വിജീഷും അനൂപും ചേര്‍ന്നാണ് സംഭാഷണം.

അസുരന്‍

തമിഴ് നവനിരയിലെ പ്രധാനിയായ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമ. മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍. വെട്രിമാരന്റെ പ്രിയ നായകന്‍ ധനുഷ് വടചെന്നൈയ്ക്ക് ശേഷം ഒരുമിച്ച്. ശിവസാമി എന്ന കഥാപാത്രമായി ധനുഷും പച്ചയമ്മാളായി മഞ്ജുവാര്യരും. പീരിഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് സിനിമ. കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. പ്രകാശ് രാജ്, ബാലാജി ശക്തിവേല്‍ എന്നിവരും ചിത്രത്തിലുണ്ട്.

പ്രണയമീനുകളുടെ കടല്‍

വിനായകനും ദിലീഷ് പോത്തനും നവാഗതരായ ഗബ്രി ജോസ്, ഋതികുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന കമല്‍ ചിത്രം. ആമിക്ക് ശേഷം കമലിന്റെ സംവിധാനം. ലക്ഷദ്വീപും സ്രാവ് വേട്ടയും പശ്ചാത്തലമായ സിനിമ. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥ. പ്രണയകഥയാണ് സിനിമ.

വിനായകനും ദിലീഷ് പോത്തനും നവാഗതരായ ഗബ്രി ജോസ്, ഋതികുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന കമല്‍ ചിത്രം. ആമിക്ക് ശേഷം കമലിന്റെ സംവിധാനം. ലക്ഷദ്വീപും സ്രാവ് വേട്ടയും പശ്ചാത്തലമായ സിനിമ. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥ. പ്രണയകഥയാണ് സിനിമ.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയും വെള്ളിയാഴ്ച എത്തും. ബിജുമേനോന്‍, അജു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ഋതിക് റോഷന്‍ ടൈഗര്‍ ഷറോഫ് ചിത്രം വാര്‍, ടോഡ് ഫിലിപ്‌സ്, ജാക്ക് നിക്കള്‍സണ്‍ കൂട്ടുകെട്ടിലെത്തിയ ജോക്കര്‍ എന്നീ സിനിമകള്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in