‘ജിഗര്‍തണ്ട’ ബോളിവുഡിലേക്ക്; റീമേക്ക് ഒരുക്കുന്നത് ‘ഉട്ത പഞ്ചാബ്’ സംവിധായകന്‍

‘ജിഗര്‍തണ്ട’ ബോളിവുഡിലേക്ക്; റീമേക്ക് ഒരുക്കുന്നത് ‘ഉട്ത പഞ്ചാബ്’ സംവിധായകന്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗര്‍തണ്ട’യുടെ ബോളിവുഡ് റീമേക്കൊരുങ്ങുന്നു. ഇഷ്‌കിയ, ഉട്ത പഞ്ചാബ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഭിഷേക് ചോബേയ് ആണ് ചിത്രം സംവിധാനം ചെയ്യുക. സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സാജിദ് നഡൈവാലാണ് ചിത്രം നിര്‍മിക്കുന്നതെന്നും അഭിഷേക് ‘ഇന്ത്യന്‍ എക്‌സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജിഗര്‍തണ്ട’ ബോളിവുഡിലേക്ക്; റീമേക്ക് ഒരുക്കുന്നത് ‘ഉട്ത പഞ്ചാബ്’ സംവിധായകന്‍
‘മുഖംമൂടികള്‍ തിയ്യേറ്ററിനകത്തു വേണ്ട’; ജോക്കര്‍ റിലീസിന് സുരക്ഷയുറപ്പാക്കാന്‍ യുഎസിലെ തിയ്യേറ്ററുകള്‍

അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസിനെത്തുക. തിരക്കഥ പൂര്‍ത്തിയായതിന് ശേഷമായിരിക്കും താരങ്ങളെ അടക്കം നിശ്ചയിക്കുക. പിസയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ട 2014ലായിരുന്നു റിലീസ് ചെയ്തത്. സിദ്ധാര്‍ഥ് ബോബി സിംഹ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

അധോലോക നായകന്റെ ജീവിതം സിനിമയാക്കാന്‍ നടക്കുന്ന പുതുമുഖ സംവിധായകനായിട്ടായിരുന്നു ചിത്രത്തില്‍ സിദ്ധാര്‍ഥ് വേഷമിട്ടത്. അസാള്‍ട്ട് സേതു എന്ന ഗാംങ്സ്റ്ററായിട്ടായിരുന്നു ബോബി സിംഹയുടെ കഥാപാത്രം. സേതുവിന്റെ ജീവിതം നോക്കി പഠിക്കാനെത്തുന്ന സിദ്ധാര്‍ഥിന്റെ കഥാപാത്രം ഒടുവില്‍ അയാളെ തന്നെ നായകനാക്കി ചിത്രം സംവിധാനം ചെയ്യേണ്ടി വരുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തിലെ പ്രകടനത്തിന് ബോബി സിംഹയ്ക്ക് മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. വിവേക് ഹര്‍ഷന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രം പിന്നീട് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും കന്നഡയില്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.