തവളയായി സലിം കുമാര്‍; ‘മുന്തിരി മൊഞ്ചന്‍’ ഒക്ടോബര്‍ 25ന്

തവളയായി സലിം കുമാര്‍; ‘മുന്തിരി മൊഞ്ചന്‍’ ഒക്ടോബര്‍ 25ന്

ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത,ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപിക അനിലാണ് നായിക.

ഒരു ട്രെയിന്‍ യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ ജീവിതത്തിലേക്ക് വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇവര്‍ക്കിടയിലൂണ്ടാകുന്ന സംഭവങ്ങള്‍ തമാശയും സംഗീതവും കലര്‍ത്തി സിനിമ അവതരിപ്പിക്കുന്നു. സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചന്റെ മറ്റൊരു പ്രത്യേകതയാണ്.

മലബാറിന്റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍,കെ.എസ്.ചിത്ര,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ചിത്രത്തിലുണ്ട്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, എന്നിവരെ കൂടാതെ കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്‍,സലീമ(ആരണ്യകം ഫെയിം) തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, നിലംബൂര്‍, ജന്‍ജലി (ഹിമാചല്‍ പ്രദേശ്), തേനി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.ഛായാഗ്രഹണം ഷാന്‍ ഹാഫ്സാലി, വിജിത്ത് നമ്പ്യാര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ്, മുരളീധരന്‍ ഗുരുവായൂര്‍, മനുഗോപാല്‍,നിഷാദ് അഹമ്മദ്,എന്നി വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രം ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in