‘ഇടയ്ക്ക് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്’;  ഫൈനല്‍സിന് മികച്ച പ്രതികരണം

‘ഇടയ്ക്ക് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്’; ഫൈനല്‍സിന് മികച്ച പ്രതികരണം

ഒളിംപിക്സിന് തയ്യാറെടുക്കുന്ന സൈക്കിളിസ്റ്റായി രജിഷാ വിജയന്‍ വേഷമിടുന്ന ചിത്രമാണ് നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ്. ഓണച്ചിത്രങ്ങളില്‍ മികച്ചത് എന്നായിരുന്നു ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. സാമൂഹ്യ പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത സംവിധായകനെയും ചിത്രത്തിലെ താരങ്ങളെയുമെല്ലാം അഭിനന്ദിച്ച് ഒരുപാട് പേരും രംഗത്തെത്തിയിരുന്നു.

സ്‌പോര്‍ട്ട്‌സ് രംഗത്തു നിന്ന് ഇത്തരമൊരു കഥ കണ്ടെത്തി മനുഷ്യ വേദനയുടെയും ക്രൂരതയുടെയും മനസ്സില്‍ തട്ടുന്ന ഒരു സിനിമയൊരുക്കിയിരിക്കുകയിരിക്കുകയാണ് പി ആര്‍ അരുണ്‍ എന്ന ചെറുപ്പക്കാരനെന്നാണ് സാഹിത്യ നിരൂപകന്‍ എന്‍ഇ സുധീര്‍ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്‍ഇ സുധീറിന്റെ കുറിപ്പ്

അധികാരത്തിന്റെയും സഹജമായ കഴിവിന്റെയും സമാന്തര ലോകങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും എല്ലാ കാലത്തും വിഷലിപ്തമാക്കിയിട്ടുണ്ട്. സഹജപ്രതിഭയ്ക്കു മേല്‍ അധികാരത്തിന്റെ കരാളഹസ്തങ്ങള്‍ മുമ്പെന്നത്തേക്കാളും പിടിമുറുക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. അവിഹിതപരിചയങ്ങള്‍ക്ക് മുന്നില്‍ പരിശ്രമങ്ങള്‍ പരാജയപ്പെടും. പണത്തിനു മുന്നില്‍ ജന്മസിദ്ധികള്‍ക്ക് മുട്ടുമടക്കേണ്ടി വരും. അധികാരത്തിനു മുന്നില്‍ ധാര്‍മ്മികത നിസ്സഹായമാകും. സ്‌പോര്‍ട്ട്‌സിന്റെ രംഗത്തു നിന്ന് ഇത്തരമൊരു കഥ കണ്ടെത്തി മനുഷ്യ വേദനയുടെയും ക്രൂരതയുടെയും മനസ്സില്‍ തട്ടുന്ന ഒരു സിനിമയൊരുക്കിയിരിക്കുകയാണ് പി.ആര്‍. അരുണ്‍ എന്ന ചെറുപ്പക്കാരന്‍. ഇടയ്‌ക്കൊക്കെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഏതൊരു സമൂഹത്തിനും ആവശ്യമാണ് . 'ഫൈനല്‍സ് ' എന്റെ മനസ്സില്‍ നീറ്റലുണ്ടാക്കി. അരുണിനും കൂട്ടാളികള്‍ക്കും അഭിനന്ദനങ്ങള്‍.

ചിത്രത്തെ അഭിനന്ദിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നല്ല സിനിമ എന്നാണ് ഭാഗ്യലക്ഷ്മി ചിത്രത്തെക്കുറിച്ചത്. ഓണം റിലീസില്‍ കണ്ടതില്‍ ഏറ്റവും നല്ല സിനിമയെന്ന് കാവാലം ശ്രീകുമാറും കുറിച്ചു.

ഫൈനല്‍സ് സിനിമ കണ്ടു. ഓണം റിലീസില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല സിനിമ. സുരാജിന്റെ ഗംഭീര പെര്‍ഫോര്‍മന്‍സ്.നിരഞ്ജും രജീഷയും മല്‍സരിച്ചഭിനയിച്ചിരിക്കുന്നു. മണിയന്‍ പിള്ള രാജു ചേട്ടന്റെ വ്യത്യസ്ഥമായ വേഷം. ടിനി ടോമും സോന നായരും അവരുടെ റോളുകള്‍ മികച്ചതാക്കി.പുതുമുഖ സംവിധായകനായ പി ആര്‍ അരുണിന് അഭിനന്ദനങ്ങള്‍. പശ്ചാത്തല സംഗീതമൊരുക്കിയ കൈലാസ് മേനോനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു, അങ്ങനെ എല്ലാം കൊണ്ടും വളരെ നല്ല സിനിമ.

കാവാലം ശ്രീകുമാര്‍ 

ജമ്‌നാപ്യാരി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി ആര്‍ അരുണ്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഫൈനല്‍സ്. മണിയന്‍പിള്ളരാജുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ആണ് ക്യാമറ. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in