മമ്മൂട്ടിയ്ക്ക് പറ്റിയ ഒരു കഥ മനസിലുണ്ടെന്ന് പൃഥ്വി; സമ്മതം മൂളിയാല്‍ എമ്പുരാന് ശേഷം അടുത്ത ചിത്രം

മമ്മൂട്ടിയ്ക്ക് പറ്റിയ ഒരു കഥ മനസിലുണ്ടെന്ന് പൃഥ്വി; സമ്മതം മൂളിയാല്‍ എമ്പുരാന് ശേഷം അടുത്ത ചിത്രം

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. പുതിയ ചിത്രമായ ബ്രദേഴ്‌സ് ഡേയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഏഷ്യാനെറ്റ് സംഘടിപ്പിച്ച 'മ്യൂസിക് റൈഡ് വിത് നാദിര്‍ഷ' എന്ന പരിപാടിയിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ഒരുക്കിയ പൃഥ്വി ഇനി എന്നായിരിക്കും മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുക എന്ന നാദിര്‍ഷയുടെ ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.

മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ മനസിലുണ്ടെന്നും അത് അദ്ദേഹം ഓകെ പറഞ്ഞില്ലെങ്കില്‍ ഉപേക്ഷിക്കുമെന്നും പൃഥ്വി പറഞ്ഞു. മമ്മൂട്ടി സമ്മതം മൂളുകയാണെങ്കില്‍ എമ്പുരാന് ശേഷം താന്‍ ചെയ്യുന്ന അടുത്ത സിനിമ അതായിരിക്കുമെന്നും പൃഥ്വി വ്യക്തമാക്കി.

മമ്മൂട്ടിയ്ക്ക് പറ്റിയ ഒരു കഥ മനസിലുണ്ടെന്ന് പൃഥ്വി; സമ്മതം മൂളിയാല്‍ എമ്പുരാന് ശേഷം അടുത്ത ചിത്രം
ഷാജി എൻ കരുണിന്റെ ഓള് 20ന്; തിയറ്ററിലെത്തിക്കുന്നത് ഉർവശി തിയറ്റേഴ്‌സ്

മുന്‍പ് വണ്‍വേ ടിക്കറ്റ് പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായിട്ടും വണ്‍വേ ടിക്കറ്റില്‍ മമ്മൂട്ടിയുടെ ആരാധകനായിട്ടുമായിരുന്നു പൃഥ്വി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹം പൃഥ്വി അറിയിച്ചതോടെ പ്രതീക്ഷയിലാണ് ആരാധകര്‍.

മമ്മൂട്ടിയ്ക്ക് പറ്റിയ ഒരു കഥ മനസിലുണ്ടെന്ന് പൃഥ്വി; സമ്മതം മൂളിയാല്‍ എമ്പുരാന് ശേഷം അടുത്ത ചിത്രം
മോഹന്‍ലാലിന് ശേഷം എംജിആറായി ഇന്ദ്രജിത്ത്; ജയലളിതയുടെ ജീവിതമാസ്പദമാക്കി ‘ക്വീന്‍’

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടിയിലധികം കളക്ട് ചെയ്ത ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ എത്തുന്നത്. എന്നാല്‍ എമ്പുരാന് മുന്‍പ് മുരളി ഗോപിയുടെ തന്നെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പൃഥ്വി നായകനാകുന്ന ചിത്രമൊരുങ്ങുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in