മലയാളി നിര്‍മ്മാതാവില്‍ നിന്ന് 1.20 കോടി വാങ്ങി വഞ്ചിച്ച കേസില്‍ ബോളിവുഡ് അഭിനേതാവ് അറസ്റ്റില്‍

മലയാളി നിര്‍മ്മാതാവില്‍ നിന്ന് 1.20 കോടി വാങ്ങി വഞ്ചിച്ച കേസില്‍ ബോളിവുഡ് അഭിനേതാവ് അറസ്റ്റില്‍

സിനിമാനിര്‍മാതാവ് തോമസ് പണിക്കരുടെ കയ്യില്‍ നിന്ന് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കേസില്‍ ബോളിവുഡ് അഭിനേതാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത് നാരായണനും ഭാര്യ ഷോണയുമാണ് മുംബൈയില്‍ അറസ്റ്റിലായത്. തോമസ് പണിക്കര്‍ നിര്‍മിച്ച ‘ഒരു സിനിമാക്കാരന്‍’ എന്ന സിനിമയില്‍ പ്രശാന്ത് നാരായണന്‍ അഭിനയിച്ചിരുന്നു.

മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തോമസ് പണിക്കരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയത്. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തുനിന്നും കൈമാറിയെന്ന് നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് മുംബൈയിലെത്തി അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാനായി. മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും തോമസ് പണിക്കര്‍ എടക്കാട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈയില്‍ നിന്നാണ് എടക്കാട് എസ്.ഐ. എ.പ്രതാപിന്റെ നേതൃത്വത്തില്‍ മുംബൈയിലെത്തിയ അന്വേഷണസംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രശാന്ത് നാരായണന്റെ അച്ഛന്‍ എടക്കാട് സ്വദേശി നാരായണന്‍, ഭാര്യാ പിതാവ് ചക്രവര്‍ത്തി എന്നിവരും കേസിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in