ബാക്പാക്ക്, കാളിദാസ് ജയറാം നായകനായി ജയരാജ് ചിത്രം

ബാക്പാക്ക്, കാളിദാസ് ജയറാം നായകനായി ജയരാജ് ചിത്രം

രൗദ്രം എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാം. ബാക്പാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വാഗമണിലും വര്‍ക്കലയിലുമായാണ് ചിത്രീകരിക്കുന്നത്. ജയരാജ് തന്നെയാണ് ബാക്ക് പാക്കിന്റെ രചന.

സച്ചിന്‍ ശങ്കര്‍ ആണ് സംഗീത സംവിധാനം. സുദീപ്-ഗീതികാ സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഹാപ്പി സര്‍ദാര്‍ എന്ന സിനിമയ്ക്ക് ശേഷം കാളിദാസ് ജയറാം നായകനാകുന്ന ചിത്രവുമാണ് ബാക് പാക്ക. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം, രൗദ്രം എന്നീ സിനിമകളില്‍ രണ്‍ജി പണിക്കര്‍ ആയിരുന്നു നായകന്‍. പുതുമുഖം കാര്‍ത്തികയാണ് കാളിദാസിന്റെ നായിക.

Related Stories

No stories found.
logo
The Cue
www.thecue.in