‘നമ്മടെ പുള്ള മരിച്ചിട്ട് 21 വര്‍ഷായോ ?’ ; സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകം; മാപ്പു നല്‍കലിനേക്കുറിച്ച് ‘റൂബാരു റോഷ്‌നി’

‘നമ്മടെ പുള്ള മരിച്ചിട്ട് 21 വര്‍ഷായോ ?’ ; സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകം; മാപ്പു നല്‍കലിനേക്കുറിച്ച് ‘റൂബാരു റോഷ്‌നി’

ആമിര്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘രംഗ് ദേ ബസന്തി’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ വരികളായിരുന്നു ‘റൂബാരു റോഷ്‌നി’. പ്രശസ്തമായ ആ വരികള്‍ പിന്നീട് ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ പേരായി മാറി. സ്വാതി ചക്രവര്‍ത്തി ബത്കാല്‍ സംവിധാനം ചെയ്യുന്ന ‘റൂബാരു റോഷ്‌നി’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങി.

മാപ്പു നല്‍കുന്നതിനെക്കുറിച്ച് ഒരു ചിത്രം നിര്‍മിക്കണമെന്ന സംവിധായകന്റെ ആശയമാണ് തന്നെ നിര്‍മ്മാതാവാക്കിയതെന്ന് ആമിര്‍ മുന്‍പ് പറഞ്ഞിരുന്നു. ഏറ്റു പറച്ചിലും മാപ്പു നല്‍കലും പ്രമേയമായി വരുന്ന മൂന്ന് യഥാര്‍ഥ സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയവും.

‘ഓര്‍ഫന്‍ ആന്‍ഡ് ദ കണ്‍വിക്ട്’, ‘ദ ഫാര്‍മര്‍ ആന്‍ഡ് ദ നണ്‍’, ‘ദ ടെറര്‍ ആന്‍ഡ് ദ മം’ എന്നിങ്ങനെയായിട്ടാണ് മൂന്ന് കഥകള്‍ പറയുന്നത്. 1985 ജൂലായ് 31ല്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ലളിത് മാക്കന്‍ ഭാര്യ ഗീതാഞ്ജലി, 1995 ഫെബ്രുവരി 25ന് മധ്യ പ്രദേശില്‍ വച്ച് കൊല്ലപ്പെട്ട മലയാളിയായ സിസ്റ്റര്‍ റാണി മരിയ, 2008 നവംബറിലെ 164 പേരുടെ ജീവനെടുത്ത് മുംബൈ ഭീകരാക്രമണം എന്നിവയാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആദ്യത്തെ രണ്ട് കൊലപാതകങ്ങളിലും ശിക്ഷിക്കപ്പെട്ട പ്രതികളും, അജ്മല്‍ കസബിന്റെ മൊഴികളുമെല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാടിനെ നടുക്കിയ കൊലപാതകങ്ങളും അത് ചെയ്ത പ്രതികളുടെ പശ്ചാത്താപവും കുറ്റബോധവും കുടുംബാങ്ങളുടെ മാപ്പു നല്‍കലുമെല്ലാം ചിത്രം പറയുന്നു.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിന് ഡോക്യുമെന്ററി സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in