‘ഫോറസ്റ്റ് ഗംപ്’ റീമേക്ക് ആമിറിനായി കരുതി വെച്ചത്; 20 കിലോ കുറയ്ക്കാനൊരുങ്ങി പെര്‍ഫക്ഷനിസ്റ്റ്

‘ഫോറസ്റ്റ് ഗംപ്’ റീമേക്ക് ആമിറിനായി കരുതി വെച്ചത്; 20 കിലോ കുറയ്ക്കാനൊരുങ്ങി പെര്‍ഫക്ഷനിസ്റ്റ്

ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്ക് ആമിറിനായി ഹോളിവുഡ് നിര്‍മ്മാതാക്കള്‍ കരുതി വെച്ചിരുന്നതാണെന്ന് റിപ്പോര്‍ട്ട്. ടോം ഹാങ്ക്‌സിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രം ഇന്ത്യന്‍ പതിപ്പിലും മികച്ച അഭിനേതാവായിരിക്കണം കൈകാര്യം ചെയ്യുകയെന്നത് നിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആമിറിന്റെ പെര്‍ഫക്ഷണലിസം ശ്രദ്ധിച്ചിട്ടുള്ളതിനാല്‍ റീമേക്ക അവകാശം ഏതെങ്കിലും ഒരു പ്രൊഡക്ഷന്‍ കമ്പനിക്ക് വില്‍ക്കുന്നതിന് പകരം ആമിറിനെ സിനിമയില്‍ ഉള്‍പ്പെടുത്ത കമ്പനിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ അഞ്ച് വര്‍ഷം എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ‘ലാല്‍ സിങ്ങ് ചദ്ദ’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്ന ചിത്രത്തിനായി ശരീരഭാരം 20 കിലോ കുറയ്ക്കുന്നതിനായുള്ള ഡയറ്റിലാണ് ആമിറിപ്പോള്‍.

ആമിറിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ഫോറസ്റ്റ് ഗംപ് റീമേക്കിനെക്കുറിച്ച് താര്ം പ്രഖ്യാപിച്ചത്. വയാകോം 18 പിക്ചേഴ്സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുക.

വിന്‍സ്റ്റന്‍ ഗ്രൂമിന്റെ നോവലിനെ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ഹാങ്ക്‌സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. 1994ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്‌കറുകളാണ് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്‌സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ഫോറസ്റ്റ് ഗംപ് നേടി.

Related Stories

No stories found.
logo
The Cue
www.thecue.in