‘സിനിമയെ തകര്‍ക്കാന്‍ മാര്‍വാടി ഗ്രൂപ്പിന്റെ ശ്രമം’;  തണ്ണീര്‍ മത്തന്‍ ടെലിക്കാസ്റ്റ് ഉടനില്ല; വ്യാജ പ്രചരണമെന്ന് അണിയറക്കാര്‍

‘സിനിമയെ തകര്‍ക്കാന്‍ മാര്‍വാടി ഗ്രൂപ്പിന്റെ ശ്രമം’; തണ്ണീര്‍ മത്തന്‍ ടെലിക്കാസ്റ്റ് ഉടനില്ല; വ്യാജ പ്രചരണമെന്ന് അണിയറക്കാര്‍

തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ടെലിക്കാസ്റ്റ് എന്നത് വ്യാജപ്രചരണമാണെന്ന് അണിയറപ്രവര്‍ത്തകര്‍. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കണമെന്നും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍വാടി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തണമെന്നും സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രം ഈ ഓണത്തിന് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററിലൂടെ പ്രചരണം നടന്നിരുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ചിത്രം ടിവിയില്‍ വരുമെന്ന പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അണിയറക്കാരുടെ വിശദീകരണം.

‘സിനിമയെ തകര്‍ക്കാന്‍ മാര്‍വാടി ഗ്രൂപ്പിന്റെ ശ്രമം’;  തണ്ണീര്‍ മത്തന്‍ ടെലിക്കാസ്റ്റ് ഉടനില്ല; വ്യാജ പ്രചരണമെന്ന് അണിയറക്കാര്‍
ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്
‘സിനിമയെ തകര്‍ക്കാന്‍ മാര്‍വാടി ഗ്രൂപ്പിന്റെ ശ്രമം’;  തണ്ണീര്‍ മത്തന്‍ ടെലിക്കാസ്റ്റ് ഉടനില്ല; വ്യാജ പ്രചരണമെന്ന് അണിയറക്കാര്‍
‘ടാ അവള് യെസ് പറഞ്ഞടാ’; ഇനി ഫ്രാങ്കിയുടെ പ്രണയ ദിനങ്ങള്‍

കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് റിയലിസ്റ്റിക് അവതരണമുളള രസികന്‍ ചെറുസിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ്.

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ സിനിമകളുടെ സഹരചയിതാവുമാണ് ഗിരീഷ് എഡി. ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ. ഗോല്‍മാല്‍ എഗയിന്‍, സിംബ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ സജീവമായ ജോമോന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന ചിത്രവുമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡിയും ദിനോയ് പൗലോസുമാണ് തിരക്കഥ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും. വിശുദ്ധ അംബ്രോസേ, മൂക്കുത്തി എന്നീ ഷോര്‍ട്ട് ഫിലിമിലൂടെ ഗിരീഷ് പരിചയപ്പെടുത്തിയ താരങ്ങളും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in