മുടിയെല്ലാം നഷ്ടപ്പെടുത്തിയ മലയാള സിനിമ, കടവുളായത് ബാലാ സര്‍ മൊട്ട രാജേന്ദ്രന്റെ ജീവിതം

മുടിയെല്ലാം നഷ്ടപ്പെടുത്തിയ മലയാള സിനിമ, കടവുളായത് ബാലാ സര്‍ മൊട്ട രാജേന്ദ്രന്റെ ജീവിതം

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഫൈറ്റ് അസിസ്റ്റന്റായും ഡ്യൂപ്പ് ആയും ഫൈറ്റ് മാസ്റ്ററായും തിളങ്ങിയ ശേഷമാണ് രാജേന്ദ്രന്‍ വില്ലനും കൊമേഡിയനുമായി തിളങ്ങിയത്. രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത് മലയാള സിനിമയാണ്. നീണ്ട മുടിയുണ്ടായിരുന്ന തനിക്ക് ഒരു ചിത്രീകരണത്തിനിടെ രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലേക്കുള്ള ചാട്ടം മുടി നഷ്ടമാകാന്‍ കാരണമാക്കിയെന്ന് രാജേന്ദ്രന്‍. ബിഹൈന്‍ഡ്‌സ് വുഡ്‌സ് അഭിമുഖത്തിലാണ് രാജേന്ദ്രന്‍ ജീവിതം പറയുന്നത്. ഏത് മലയാള സിനിമയില്‍ വച്ചാണ് മുടി നഷ്ടപ്പെട്ടതെന്ന് രാജേന്ദ്രന്‍ പറഞ്ഞിട്ടില്ല.

തുടക്കത്തില്‍ നന്നായി മുടിയുണ്ടായിരുന്നു. പിന്നിലേക്ക് വളര്‍ന്ന നിലയില്‍ മുടിയുണ്ടായിരുന്നു. ഒരു മലയാള സിനിമയ്ക്ക് വേണ്ടി വയനാട് കല്‍പ്പറ്റയില്‍ പോയി. പത്തടി മുകളില്‍ നിന്ന് ആര്‍ട്ടിസ്റ്റിന്റെ അടിയേറ്റ് താഴെ വെള്ളത്തിലേക്ക വീഴുന്നതായിരുന്നു രംഗം. താഴെയുള്ള വെള്ളം എങ്ങനെയുള്ളതാണെന്ന് അറിയില്ല. അവിടെയുള്ള നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. ഫാക്ടറിയില്‍ നിന്ന് വരുന്ന വെള്ളമാണ്. മലിനമാണെന്നും രാസവസ്തുക്കള്‍ കലര്‍ന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു. നമ്മളെ പോലുള്ള നടന്‍മാര്‍ക്ക് വേഗത്തില്‍ കുളിക്കാനും ശരീരം കഴുകി വൃത്തിയാക്കാനും സൗകര്യമില്ലായിരുന്നു.

ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചെറിയ ചുണങ്ങ് പോലെ വന്നു. പിന്നീട് അത് ശരീരത്തിലെല്ലാം ഉണ്ടായി. അവിടെ നിന്ന് മൊട്ട രാജേന്ദ്രന്‍ എന്ന പേരിലേക്ക് എത്തി. തല തുണി കൊണ്ട് കെട്ടി മറച്ചാണ് പിന്നീട് ഫൈറ്റ് സീനുകള്‍ ചെയ്യാന്‍ വന്നത്. സംവിധായന്‍ ബാലയാണ് അവിടെ നിന്ന് പിടിച്ചുയര്‍ത്തിയത്. നാന്‍ കടവുള്‍ വഴിത്തിരിവായി. ബാലാ സാര്‍ എനിക്ക് കടവുള്‍ പോലെയാണ്. കല്ലിന് മുകളില്‍ കാല്‍ പതിയുമ്പോള്‍ മനുഷ്യനായി മാറുന്നത് പോലെ എന്റെ തലയില്‍ കാല്‍ വച്ച് ഉയര്‍ത്തി. ഇപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ബാലാ സാറിനെ ഓര്‍ക്കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in