‘എല്ലാ കഥാപാത്രങ്ങളിലും കുറച്ചു ഞാനുണ്ട്’; ഒരു സിനിമ കൊണ്ട് സമൂഹത്തെ മാറ്റാന്‍ കഴിയില്ലെന്ന് വിജയ് ദേവരക്കൊണ്ട  

‘എല്ലാ കഥാപാത്രങ്ങളിലും കുറച്ചു ഞാനുണ്ട്’; ഒരു സിനിമ കൊണ്ട് സമൂഹത്തെ മാറ്റാന്‍ കഴിയില്ലെന്ന് വിജയ് ദേവരക്കൊണ്ട  

സിനിമ സമൂഹത്തിന്റെ വലിയ ഭാഗമാണെങ്കിലും ഒരു സിനിമ കൊണ്ട് സമൂഹത്തെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍, കഴിയില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. ആളുകള്‍ അവര്‍ക്ക് മാറണമെങ്കില്‍ മാത്രമേ മാറാന്‍ തയ്യാറാവുവെന്നും സിനിമയില്‍ എന്ത് കാണിച്ചാലും ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് മാത്രമേ സ്വീകരിക്കുവെന്നും ദേവരക്കൊണ്ട പറഞ്ഞു.

പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിലെ കഥാപാത്രം സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പോലെ, സിനിമ കൊണ്ട് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയുടെ മറുപടി.

സിനിമ കൊണ്ട് സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയില്ല, പക്ഷേ ചെറിയ തോതില്‍ ഒന്നോ രണ്ടോ പേരെയെങ്കിലും ആളുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കാം, സിനിമ ആളുകളെ കൂട്ടമായി സ്വാധീനിക്കണമെങ്കില്‍ അത് ഒരു ചിത്രമായിരിക്കരുത് പ്രൊപ്പഗാന്‍ഡ പോലെ ഒരുപാട് ചിത്രമായിരിക്കണം. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സാധ്യമായേക്കാം.

വിജയ് ദേവരക്കൊണ്ട

‘എല്ലാ കഥാപാത്രങ്ങളിലും കുറച്ചു ഞാനുണ്ട്’; ഒരു സിനിമ കൊണ്ട് സമൂഹത്തെ മാറ്റാന്‍ കഴിയില്ലെന്ന് വിജയ് ദേവരക്കൊണ്ട  
ന്യൂഡിറ്റിയല്ല മനസില്‍ കേറുക, ഇമോഷനാണ്: ‘ആടൈ’ എഡിറ്റര്‍ ഷെഫീഖ് അഭിമുഖം  

ബോളിവുഡില്‍ അഭിനയിക്കുന്നതിന് ഒരിക്കലും ഒരു കടമ്പയല്ല, സൗത്ത് ഇന്ത്യയിലെ സംവിധായകര്‍ ഇവിടെയിരുന്ന് രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിനിമ ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ ഇരുന്നാണ് രാജമൗലി ഗാരു ഇന്ത്യയെ പിടിച്ചുകുലുക്കിയ ബാഹുബലി ചെയ്തത്.

എല്ലാ കഥാപാത്രങ്ങളിലും കുറച്ചെങ്കിലും തന്റെ വ്യക്തിത്വവും ഇമോഷണുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിജയ് പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയിലെ അര്‍ജുനോ, പീലി ചുപ്ലുവിലെ പ്രശാന്തോ താനല്ല, പക്ഷേ എല്ലാ കഥാപാത്രത്തിലും തന്റെ കുറച്ചു വ്യക്തിത്വവും, ഇമോഷണും ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളിലെല്ലാം കുറച്ചെങ്കിലും താനുണ്ടെന്നും വിജയ് പറഞ്ഞു.

വിജയ് ദേവരക്കൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് നാളെ റിലീസ് ചെയ്യും. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം ശ്രുതി രാമചന്ദ്രനും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാഹുബലിക്ക് ശേഷം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് ഡിയര്‍ കോമ്രേഡ്.

Related Stories

No stories found.
logo
The Cue
www.thecue.in