നാല് വര്‍ഷത്തിന് ശേഷം ജോഷി, പൊറിഞ്ചു മറിയം ജോസ് സ്വാതന്ത്ര്യദിനത്തില്‍

നാല് വര്‍ഷത്തിന് ശേഷം ജോഷി, പൊറിഞ്ചു മറിയം ജോസ് സ്വാതന്ത്ര്യദിനത്തില്‍

മാസ് ആക്ഷന്‍ സിനിമകളുടെ മറുപേരായിരുന്ന സംവിധായകന്‍ ജോഷി നാല് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15ന്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ടൈറ്റില്‍ റോളുകളില്‍. ജോസഫ് എന്ന സിനിമയ്ക്ക് ശേഷം ജോജു നായക വേഷത്തിലെത്തുന്ന സിനിമയുമാണ്.

സിനിമയുടെ ആദ്യ പോസ്റ്ററുകളില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ജോഷി പ്രതാപകാലത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായിരിക്കും പൊറിഞ്ചു മറിയം ജോസ് എന്നാണ് പ്രതീക്ഷ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും കീര്‍ത്തനാ മുവീസും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും. അഭിലാഷ് എന്‍ ചന്ദ്രന്റേതാണ് തിരക്കഥ.

നാല് വര്‍ഷത്തിന് ശേഷം ജോഷി, പൊറിഞ്ചു മറിയം ജോസ് സ്വാതന്ത്ര്യദിനത്തില്‍
|THE CUE STUDIO | The Directors Roundtable | ആറ് സിനിമകള്‍, ആറ് സംവിധായകര്‍

രണം, ഇഷ്‌ക്, കല്‍ക്കി എന്നീ സിനിമകള്‍ക്ക് പിന്നാലെ ജേക്‌സ് ബിജോയ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും തരംഗം തീര്‍ക്കുന്ന ചിത്രമായിരിക്കും പൊറിഞ്ചും മറിയം ജോസ് എന്നും കരുതാം. ജോജു കാട്ടാളന്‍ പൊറിഞ്ചുവായും ചെമ്പന്‍ വിനോദ് പുത്തന്‍ പള്ളി ജോസായും നൈലാ ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും സ്‌ക്രീനിലെത്തുന്നു. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം ശശിധരനാണ് എഡിറ്റിംഗ്.

പള്ളിപ്പെരുന്നാളിനും ബാന്‍ഡ് മേളത്തിനുമിടയില്‍ അടിപിടിയും തര്‍ക്കവും തല്ലുമായി നടക്കുന്ന ആളുകളാണ് പൊറിഞ്ചുവും പുത്തന്‍ പള്ളി ജോസും. മുറുക്കും മദ്യപാനവുമൊക്കെയായി ആലപ്പാട്ട് തറവാട്ടില്‍ നിന്ന് ചന്തക്കടവിന്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് നൈലാ ഉഷയുടെ മറിയം. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ഈ സിനിമ.

നാല് വര്‍ഷത്തിന് ശേഷം ജോഷി, പൊറിഞ്ചു മറിയം ജോസ് സ്വാതന്ത്ര്യദിനത്തില്‍
കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം| സിബി മലയില്‍  

കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് ചിത്രീകരിച്ചത്. ഇന്നസെന്റ്, ടിജി രവി, സുധി കോപ്പ, ശ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. അടി കപ്യാരേ കൂട്ടമണി, മരുഭൂമിയിലെ ആന എന്നീ സിനിമകള്‍ക്ക് ശേഷം അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറ ചെയ്യുന്ന ചിത്രവുമാണ് പൊറിഞ്ചു മറിയം ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in