ക്ലൈമാക്‌സ് കിട്ടിയത് രാജീവ് ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ നിന്ന്, മാസ്റ്റര്‍ സ്‌ട്രോക്കില്‍ സിബി മലയില്‍
Film News

ക്ലൈമാക്‌സ് കിട്ടിയത് രാജീവ് ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ നിന്ന്, മാസ്റ്റര്‍ സ്‌ട്രോക്കില്‍ സിബി മലയില്‍

THE CUE

THE CUE

മമ്മൂട്ടി വഴിയാണ് ഓഗസ്റ്റ് ഒന്ന് എന്ന സിനിമ തന്നിലേക്ക് എത്തിയതെന്ന് സംവിധായകന്‍ സിബി മലയില്‍. സിബിഐ ഡയറിക്കുറിപ്പിന്റെ പരിസരത്ത് നിന്നാണ് എസ് എന്‍ സ്വാമി ഓഗസ്റ്റ് ഒന്നിലേക്ക് വരുന്നത്.

ദ ക്യൂ വീഡിയോ അഭിമുഖ സീരീസ് മാസ്റ്റര്‍ സ്‌ട്രോക്ക് രണ്ടാം എപ്പിസോഡിലാണ് ഓഗസ്റ്റ് ഒന്ന്, കിരീടം, തനിയാവര്‍ത്തനം എന്നീ സിനിമകളെക്കുറിച്ച് സിബി മലയില്‍ സംസാരിക്കുന്നത്.

ഏറ്റവും മോശപ്പെട്ട ക്യാമറ ഉപയോഗിച്ച് ഒരു പാട് പരിമിതികളിലാണ് ഓഗസ്റ്റ് ഒന്ന് ചെയ്തത്. സക്‌സസ് പ്രൂവ് ചെയ്യപ്പെട്ട ഘട്ടത്തിലായിരുന്നില്ല ഓഗസ്റ്റ് ഒന്ന് ചെയ്തത്. സിനിമയിലെ ഫസ്റ്റ് കമേഴ്‌സ്യല്‍ ബ്രേക്ക് ഓഗസ്റ്റ് ഒന്ന് ആണ്. നൂറ് ദിവസം ഓടിയ എന്റെ ആദ്യത്തെ സിനിമയുമാണ് ഓഗസ്റ്റ് ഒന്ന്.

ശ്രീലങ്കയില്‍ വച്ച് രാജീവ് ഗാന്ധിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തില്‍ നിന്നാണ് ഓഗസ്റ്റ് ഒന്നിന്റെ ക്ലൈമാക്‌സ് കിട്ടിയതെന്ന് സിബി മലയില്‍.

The Cue
www.thecue.in