‘ഐ നോ യു നോ, ഐ ലവ് യൂ’, ഭാവനയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു

‘ഐ നോ യു നോ, ഐ ലവ് യൂ’, ഭാവനയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു

മലയാളത്തിന്റെ പ്രിയനായിക ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് മഞ്ജുവിന്റെ ആശംസ. ഐ നോ യു നോ, ഐ നോ യു നോ, ഐ ലവ് യൂ എന്ന് മഞ്ജു എഴുതുന്നു. ഭാവനയോടുളള ദൃഡസൗഹൃദം വ്യക്തമാക്കുന്ന തരത്തിലാണ് മഞ്ജുവിന്റെ പോസ്റ്റ്.

‘ഐ നോ യു നോ, ഐ ലവ് യൂ’, ഭാവനയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു
നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹമാണ് ഊര്‍ജ്ജം, എന്നും കടപ്പെട്ടിരിക്കുമെന്ന് ഭാവന, മലയാളത്തിലേക്ക് ഉടനില്ല 

വിവാഹശേഷം ബംഗളൂരുവിലേക്ക് ഭര്‍ത്താവ് നവീനൊപ്പം താമസം മാറ്റിയ ഭാവന 96 റീമേക്കായ 99ലൂടെ തിരിച്ചെത്തിയിരുന്നു. ത്രിഷ തമിഴില്‍ ചെയ്ത കഥാപാത്രമായ ജാനുവിനെയാണ് ഭാവന കന്നഡത്തില്‍ അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ഉടനെ തിരിച്ചുവരവ് ആലോചിക്കുന്നില്ലെന്നും കന്നഡ സിനിമയിലെ ഏറ്റെടുത്ത സിനിമകള്‍ ചെയ്യാനുണ്ടെന്നും ഭാവന അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞിരുന്നു.

മഞ്ജുവിനെ കൂടാതെ തമാശ കലര്‍ന്ന പിറന്നാളാശംസയാണ് സഹോദരന്‍ ജയദേവ് ബാലചന്ദ്രയും പങ്കുവച്ചിരിക്കുന്നത്. അനിയത്തിയുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്ത മുറിയിലായിരുന്നു കഴിഞ്ഞതെന്നും മാതാപിതാക്കളെപോലും തനിക്കും കഠിനമായിരുന്നു അനിയത്തിക്കൊപ്പമുള്ള കുട്ടിക്കാലമെന്നും തമാശയായി ജയദേവ് എഴുതുന്നു. ഇരുവരുടെയും കുട്ടിക്കാല ചിത്രം ഷെയര്‍ ചെയ്താണ് ജയദേവിന്റെ പോസ്റ്റ്

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ ഭാവന മലയാളത്തില്‍ തുടക്കമിടുന്നത്. പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന സിനിമയിലാണ് വിവാഹത്തിന് മുമ്പ് ഭാവന മലയാളത്തില്‍ അഭിനയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in