‘എന്ത് ‘ഉണ്ട’യാണ് കയ്യിലുള്ളത്’;  മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ നടത്താന്‍ എസ് ഐ മണിയും പിള്ളേരും

‘എന്ത് ‘ഉണ്ട’യാണ് കയ്യിലുള്ളത്’; മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ നടത്താന്‍ എസ് ഐ മണിയും പിള്ളേരും

മമ്മൂട്ടിയുടെ പതിവ് പോലീസ് റോളുകളില്‍ നിന്ന് മാറി നില്‍ക്കുന്ന നായകനെന്ന് സൂചന നല്‍കിയ പോസ്റ്ററിനും ടീസറിനും പിന്നാലെ ഉണ്ടയുടെ ട്രെയിലര്‍. അനുരാഗകരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ഉണ്ട ജൂണ്‍ പതിനാലിന് തിയറ്ററുകളിലെത്തുകയാണ്. കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ഉണ്ട. ഹര്‍ഷാദ് ആണ് രചന.

‘എന്ത് ‘ഉണ്ട’യാണ് കയ്യിലുള്ളത്’;  മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ നടത്താന്‍ എസ് ഐ മണിയും പിള്ളേരും
‘മമ്മൂട്ടിയുടെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന്’; ‘ഉണ്ട’യെക്കുറിച്ച് പ്രശാന്ത് പിള്ള  

എസ്ഐ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഡ്യൂട്ടിയിലുളള മറ്റ് പൊലീസുകാരായി ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ വേഷമിടുന്നു. ഛത്തീസ് ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എസ് ഐ മണിയും കൂട്ടരുടെ നേരിടുന്ന വെല്ലുവിളിയാണ് ചിത്രം. കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍, വയനാട്,ഛത്തീസ് ഗഡ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

‘എന്ത് ‘ഉണ്ട’യാണ് കയ്യിലുള്ളത്’;  മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ നടത്താന്‍ എസ് ഐ മണിയും പിള്ളേരും
ഛത്തീസ്ഗഡില്‍ ഇലക്ഷന്‍ നടത്താന്‍ മണി സാര്‍, പോലീസ് യൂണിഫോമില്‍ രഞ്ജിത്തും
‘എന്ത് ‘ഉണ്ട’യാണ് കയ്യിലുള്ളത്’;  മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ നടത്താന്‍ എസ് ഐ മണിയും പിള്ളേരും
കനകാലയ ബംഗ്ലാവിലെ ‘കമ്പനി’, സുഡാനി മുതല്‍ തമാശ വരെ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകള്‍

മമ്മൂട്ടിയുടെ മാസ് ഹീറോ പോലീസ് കഥാപാത്രമായിരിക്കില്ല മണിയെന്ന് വിശദീകരിക്കുന്നതാണ് ട്രെയിലര്‍. റിയലിസ്റ്റിക് സ്വഭാവത്തിലാണ് നര വീണ ലുക്കിലുള്ള കഥാപാത്രം. അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് എബ്രഹാം എന്ന പോലീസ് കഥാപാത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പോലീസ് റോള്‍ ആണ് ഉണ്ടയിലേത്. ജെമിനി സ്റ്റുഡിയോസിനൊപ്പം ചേര്‍ന്ന് മുവീ മാളിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

സജിത് പുരുഷന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ 'ദംഗല്‍', 'ബാജിറാവു മസ്താനി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്യാം കൗശലാണ് ആക്ഷന്‍ ഡയറക്ടര്‍. പ്രശാന്ത് പിള്ളയാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in