‘പാട്ടിന് പോയ കോളാമ്പികളുടെ കഥ’; ടികെ രാജീവ് കുമാര്‍ ചിത്രം ട്രെയിലര്‍

‘പാട്ടിന് പോയ കോളാമ്പികളുടെ കഥ’; ടികെ രാജീവ് കുമാര്‍ ചിത്രം ട്രെയിലര്‍

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രമാണ് കോളാമ്പി. നിര്‍മ്മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മിക്കുന്ന ചിത്രം കോളാമ്പി നിരോധനത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് പറയുന്നത്. നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, രോഹിണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ ലേഖനം. രമേശ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ശബ്ദത്തിനും സംഗീതത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിത്രം അടുത്ത മാസം തിയ്യേറ്ററുകളിലെത്തും.

Related Stories

No stories found.
The Cue
www.thecue.in