രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം 'തുറമുഖം' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍

രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം 'തുറമുഖം' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. സിനിമയുടെ വേള്‍ഡ് പ്രിമിയറാകും മേളയില്‍ നടക്കുക.

അമ്പതാമത് റോഡര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്ന് മത്സരിക്കുന്ന 15 സിനിമകളില്‍ ഒന്നാണ് തുറമുഖം. ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്. സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് മണികണ്ഠന്‍ ആചാരി എന്നിവരുള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ട്.

മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖമെന്ന് നിവിന്‍ പോളി

രാജീവേട്ടനോട് മറ്റൊരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് തുറമുഖത്തെക്കുറിച്ച് പറയുന്നത്. തൊഴിലാളി മുന്നേറ്റമാണ് സിനിമ. കേട്ടപ്പോള്‍ വളരെയേറെ താല്‍പ്പര്യം തോന്നി. ഏറെ സംസാരിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം സിനിമയിലുണ്ട്. മലയാളത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖം എന്നാണ് എന്റെ തോന്നല്‍. ദ ക്യുവിനോട് നിവിന്‍ പോളി പറഞ്ഞു.

ചാപ്പ സമ്പ്രദായവും കൊച്ചി തുറമുഖവും

തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് തുറമുഖത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ന്ന് തന്നെയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. ഓള്‍ഡ് മോങ്ക്സ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പിരിച്ച മീശയും താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് മുന്‍പ് പുറത്തുവിട്ടിരുന്നു. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു തുറമുഖം ഫസ്റ്റ് ലുക്ക്. നിവിന്‍ പോളിയെ കൂടാതെ

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. തുറമുഖം പൂര്‍ത്തിയാക്കി കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് രാജീവ് രവി കടന്നിരുന്നു. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Rajeev Ravi Nivin Pauly movie Thuramukham world premiere at International Film Festival of Rotterdam

Related Stories

The Cue
www.thecue.in