ട്രാന്‍സ്, കപ്പേള, കെട്ട്യോളാണെന്റെ മാലാഖ, താഹിറ, സേഫ് ഇന്ത്യന്‍ പനോരമയില്‍, തമിഴില്‍ നിന്ന് അസുരന്‍

ട്രാന്‍സ്, കപ്പേള, കെട്ട്യോളാണെന്റെ മാലാഖ, താഹിറ, സേഫ് ഇന്ത്യന്‍ പനോരമയില്‍, തമിഴില്‍ നിന്ന് അസുരന്‍

അമ്പത്തിയൊന്നാമത് ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍. ആകെയുള്ള 23 ഫീച്ചര്‍ സിനിമകളിലാണ് മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍ ഉള്‍പ്പെട്ടത്. ട്രാന്‍സ്, കെട്ട്യോളാണെന്റെ മാലാഖ, കപ്പേള, താഹിറ, സേഫ് എന്നീ സിനിമകളാണ് പനോരമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

2021 ജനുവരി 16 മുതല്‍ മുതല്‍ ജനുവരി 24 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള. നവംബറില്‍ നടക്കേണ്ടിയിരുന്നു ഇഫി കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ജയറാം നായകനായ നമോ എന്ന സംസ്‌കൃത ചിത്രവും ഇത്തവണ ഇഫി പനോരമാ വിഭാഗത്തിലുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലെസി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി വിഭാഗത്തിലാണ് 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂര്‍ ഡോക്യുമെന്ററി നേരത്തെ ഗിന്നസ് റെക്കോര്‍ഡിന്റെ ഭാഗമായിരുന്നു.

തമിഴ് ചിത്രം അസുരന്‍, മലയാളത്തില്‍ നിന്നുള്ള കപ്പേള, ഹിന്ദിയില്‍ നിന്നുള്ള ചിച്ചോരെ എന്നിവ മെയിന്‍സ്ട്രീം വിഭാഗത്തില്‍ നിന്നാണ് പനോരമയിലെത്തിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദ് ഫാസിലാണ് നായകന്‍. വിന്‍സെന്റ് വടക്കനാണ് തിരക്കഥ. കെട്ട്യോളാണെന്റെ മാലാഖ നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയാണ്. മുസ്തഫ സംവിധാനം ചെയ്ത കപ്പേളയില്‍ അന്നാ ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് താരങ്ങള്‍.

Summary

trance Kettiyolaanu Ente Malakha indian panorama iffi goa

Related Stories

No stories found.
logo
The Cue
www.thecue.in