ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ; 25ന് ശേഷം ഡെലിഗേറ്റ് ഫീസിന് 50 ശതമാനം വര്‍ധന 

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ; 25ന് ശേഷം ഡെലിഗേറ്റ് ഫീസിന് 50 ശതമാനം വര്‍ധന 

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും.

ഓഫ്‌ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലുമാണ് ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. 12 മുതല്‍ പൊതു വിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും.

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ; 25ന് ശേഷം ഡെലിഗേറ്റ് ഫീസിന് 50 ശതമാനം വര്‍ധന 
‘പക്ഷപാതം, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ്’; ഐഎഫ്എഫ്‌കെയില്‍ ‘ചോല’ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സനല്‍ കുമാര്‍

ആകെ 10,000 പാസുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. 1500 പേര്‍ക്കാമ് വിവിധ മേഖലാ കേന്ദ്രങ്ങള്‍ വഴി ഓഫ്ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുക. നാല് മേഖലാ കേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500 പേര്‍ക്കും ഓഫ്‌ലൈനായി രജിസ്ടര്‍ ചെയ്യാം. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് പാസ് അനുവദിക്കുക.

ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് മേള നടക്കുക. ഡിസംബര്‍ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന അഭിനേത്രി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. 'മൂന്നാംലോക സിനിമ'യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

അര്‍ജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന 'സോഷ്യല്‍ ജെനോസൈഡ്', ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാള്‍വഴികളെ ദൃശ്യപരമായി അടയാളപ്പെടുത്തുന്ന 'ദ അവര്‍ ഓഫ് ദ ഫര്‍ണസസ്', തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിലെ അതികായനായി മാറിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ; 25ന് ശേഷം ഡെലിഗേറ്റ് ഫീസിന് 50 ശതമാനം വര്‍ധന 
ഐഎഫ്എഫ്‌കെ: ‘തെരഞ്ഞടുപ്പില്‍ ക്രമക്കേട്, സെലക്ഷന് യോഗ്യതയുള്ളവര്‍ വേണം’, ഹൈക്കോടതിയെ സമീപിക്കാന്‍ ചലച്ചിത്രകൂട്ടായ്മ

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in