ഇത് കൂഗിള്‍ കുട്ടപ്പ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് ടീസര്‍

ഇത് കൂഗിള്‍ കുട്ടപ്പ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് ടീസര്‍
Koogle Kuttapa Teaser

സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഭാസ്‌കരപൊതുവാളും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന റോബോട്ടും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രമേയമാക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍. കെ.എസ് രവികുമാര്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രമാകുമ്പോള്‍ യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് റോളുകളില്‍. സിനിമയുടെ ടീസര്‍ പുറത്തുവന്നു. കൂഗിള്‍ കുട്ടപ്പയെന്നാണ് തമിഴില്‍ റോബോട്ടിന് പേര്.

മലയാളത്തില്‍ വന്‍ വിജയമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്കില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ സംവിധായകന്‍ കെ.എസ് രവികുമാര്‍. നവാഗതനായ രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീത സംവിധായകന്‍

എഴുപതുകാരനായ നാട്ടിന്‍പുറത്തുകാരന്‍ ഭാസ്‌കരന്‍ പൊതുവാളിന് വിദേശത്തുള്ള മകന്‍ സഹായത്തിന് റോബോട്ടിനെ അയക്കുന്നതാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. തമിഴിലെത്തുമ്പോള്‍ തിരക്കഥയില്‍ മാറ്റങ്ങളുണ്ട്. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. കെ.എസ് രവികുമാറിനൊപ്പം സഹസംവിധായകരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് ശബരിയും ശരവണനും.

Related Stories

No stories found.
The Cue
www.thecue.in