ഈ വരവ് വിക്രമിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍, കാര്‍ത്തിക് സുബ്ബരാജിനൊപ്പം 'മഹാന്‍', ഒപ്പം ധ്രുവ്

ഈ വരവ് വിക്രമിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍, കാര്‍ത്തിക് സുബ്ബരാജിനൊപ്പം 'മഹാന്‍', ഒപ്പം ധ്രുവ്
Vikram-Karthik Subbaraj-Dhruv film titled Mahaan

വിക്രം നായകനാകുന്ന അറുപതാമത്തെ ചിത്രം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാന്‍ എന്ന പേരിനൊപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മകന്‍ ധ്രുവ് വിക്രമും ഈ ചിത്രത്തിലുണ്ട്. മുടിയും താടിയും നീട്ടി കറുത്ത ഷര്‍ട്ടില്‍ ചിരിച്ചുകൊണ്ട് ബൈക്കില്‍ വരുന്ന വിക്രമാണ് പോസ്റ്ററില്‍.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രമിന്റെ കോബ്ര എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ലളിത് കുമാര്‍ ആണ് മഹാനും നിര്‍മ്മിക്കുന്നത്. വാണി ബോജന്‍, ബോബി സിംഹ, സിമ്രാന്‍, സനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സന്തോഷ് നാരായണനാണ് മ്യൂസിക്. ശ്രേയസ് കൃഷ്ണ ക്യാമറയും വിവേക് കൃഷ്ണന്‍ എഡിറ്റിംഗും.

വിക്രമിന്റെ താരമൂല്യത്തിനൊത്ത തിരിച്ചുവരവായിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധനുഷ് നായകനായ ജഗമേ തന്തിരത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മഹാന്‍.

Related Stories

No stories found.