മമ്മൂട്ടിക്ക് ബിജെപിയുടെ ആദരം, വീട്ടിലെത്തി പൊന്നാടയണയിച്ച് കെ.സുരേന്ദ്രന്‍;ഓണക്കോടി സമ്മാനിച്ചു

മമ്മൂട്ടിക്ക് ബിജെപിയുടെ ആദരം, വീട്ടിലെത്തി പൊന്നാടയണയിച്ച് കെ.സുരേന്ദ്രന്‍;ഓണക്കോടി സമ്മാനിച്ചു

അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വൈകിട്ട് അഞ്ച് മണിയോടെ മമ്മൂട്ടിയുടെ കൊച്ചിയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു.

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.

സംസ്ഥാന സര്‍ക്കാര്‍ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കുമെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ലളിതമായ ചടങ്ങ് മതിയെന്നും സര്‍ക്കാരിന്റെ പണം മുടക്കി ഒന്നും ചെയ്യേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് സാമ്പത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാന്‍ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കില്‍ അങ്ങയുടെ സമയം നല്‍കണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും പറഞ്ഞു. ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ പ്രോഗസിവ് ആണ്

Related Stories

No stories found.