സ്റ്റേഷനിലെ അയ്യപ്പന്‍-കോശി കലിപ്പ് സീനില്‍ പവന്‍ കല്യാണും റാണയും; വീഡിയോ

Pawan Kalyan to play Bheemla Nayak
Pawan Kalyan to play Bheemla Nayak

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് നായകന്‍ പവന്‍ കല്യാണ്‍. കോശിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അയ്യപ്പന്‍-കോശി യുദ്ധത്തിന്റെ ഓപ്പണിംഗ് അരങ്ങേറുന്ന രംഗങ്ങളുടെ മേക്കിംഗ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

Pawan Kalyan to play Bheemla Nayak
Pawan Kalyan to play Bheemla NayakWS3

ബിജു മേനോന്‍ എസ്.ഐ അയ്യപ്പന്‍ നായരായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ എസ്.ഐ ഭീംല നായിക് ആയി പവന്‍ കല്യാണ്‍ യംഗ് ലുക്കിലാണ്. സ്റ്റേഷനിലേക്ക് പവന്‍ എത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്.

Pawan Kalyan to play Bheemla Nayak
Pawan Kalyan to play Bheemla NayakBheemla Nayak

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി ജോണിനോട് ലുക്കില്‍ സാമ്യമുള്ള രീതിയിലാണ് റാണ ദഗ്ഗുബട്ടി. സാഗര്‍ കെ ചന്ദ്രയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. എസ് തമനാണ് സംഗീതം.

പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ആരാധകരെ ത്രസിപ്പിക്കുന്ന ചേരുവകളോടെയാകും റീമേക്ക്. മലയാളം പതിപ്പില്‍ നിന്ന് തിരക്കഥയിലും നിരവധി മാറ്റങ്ങളുണ്ടാകും.

Pawan Kalyan to play Bheemla Nayak
ഭീംല നായക്, ഇതാണ് തെലുങ്കിലെ അയ്യപ്പന്‍ നായര്‍; അയ്യപ്പനും കോശിയും റീമേക്ക് ചിത്രീകരണം പുനരാരംഭിച്ചു

മലയാളത്തില്‍ ഗൗരിനന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ഐശ്വര്യ രാജേഷാണ് അവതരിപ്പിക്കുന്നത്. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. പിഎസ്പികെറാണാമുവീ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും ഉടനുണ്ടാകും.

പിങ്ക് റീമേക്കായ വക്കീല്‍ സാബിന് ശേഷം പവന്‍ കല്യാണ്‍ അഭിനയിക്കുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും റീമേക്ക്. മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ഒറിജിനല്‍ പതിപ്പ് നിരൂപക പ്രശംസ നേടുകയും തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. സമുദ്രക്കനിയും തെലുങ്ക് പതിപ്പില്‍ പ്രധാന റോളിലുണ്ട്. ത്രിവിക്രം ശ്രീനിവാസാണ് തെലുങ്ക് തിരക്കഥ. 2022 റിലീസായാണ് ആലോചിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in