'തണ്ണീര്‍ മത്തന്‍ ദിനങ്ങളൊരുക്കിയ ഗിരീഷ്.എഡിയുടെ അടുത്ത സിനിമ നിര്‍മ്മിക്കാന്‍ ഡോ.പോള്‍ വര്‍ഗീസ്

'തണ്ണീര്‍ മത്തന്‍ ദിനങ്ങളൊരുക്കിയ ഗിരീഷ്.എഡിയുടെ അടുത്ത സിനിമ നിര്‍മ്മിക്കാന്‍ ഡോ.പോള്‍ വര്‍ഗീസ്

'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ.ഡി' സൂപ്പര്‍ ശരണ്യ' എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ നിര്‍മ്മിക്കുന്നത് ഡോ.പോള്‍ വര്‍ഗീസ്. 'പൂമരം', 'എല്ലാം ശരിയാകും' എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ഡോ.പോള്‍ വര്‍ഗീസ്

ഇപ്പോള്‍ ഗിരീഷ് എ.ഡി അനശ്വര രാജനും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന സിനിമ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. യുവതാരം ആന്റണി വര്‍ഗീസ് നായകനാകുന്ന 'മേരി ജാന്‍' എന്ന സിനിമയുടെ പ്രീ - പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളിലാണ് ഡോ.പോള്‍ വര്‍ഗീസ്. അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ത്തിയായ 'എല്ലാം ശരിയാകും' എന്ന ആസിഫ് അലി ചിത്രം സെപ്റ്റംബര്‍ റിലീസായി തിയറ്ററുകളില്‍ എത്തുവാന്‍ പോവുകയാണ്.

ആന്റണി വര്‍ഗീസിനൊപ്പം ഒരുകൂട്ടം നവാഗതരും ഒന്നിക്കുന്ന പ്രണയ ചിത്രമായിരിക്കും 'മേരി ജാന്‍'. എന്ന് ഡോ.പോള്‍ വര്‍ഗീസ്. ഈ സിനിമയ്ക്ക് ശേഷമായിരിക്കും ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമ. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'പൂമരം' എന്ന സിനിമയിലൂടെ 2018ലാണ് ഡോ.പോള്‍ വര്‍ഗീസ് ആദ്യമായി സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.

സംവിധായനുമായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദ ബന്ധമാണ് 'പൂമരം' സിനിമയിലേക്ക് ഡോ.പോളിനെ എത്തിക്കുന്നത്. എബ്രിഡ് ഷൈൻ 'ആക്ഷൻ ഹീറോ ബിജു'വിന് ശേഷം ഒരു ക്യാമ്പസ്‌ സിനിമ ചെയ്യാൻ ആലോചിക്കുന്നതിനെ കുറിച്ച് ഡോ.പോളിനോട് സൗഹൃദ സംഭാഷണം നടത്തുന്ന വേളയിൽ "ഈ ക്യാമ്പസ്‌ സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം" എന്ന് ഡോ.പോളും എബ്രിഡ് ഷൈനും ചേർന്ന് തീരുമാനിക്കുകയും അവിടെ നിന്നാണ് 'പൂമരം' എന്ന സിനിമയുടെ പിറവി.

'ഒരു സിനിമ ചെയ്തു, മലയാള സിനിമയിൽ നിർമ്മാതാവായി' എന്ന് പറയാൻ വന്നയാളല്ല താനെന്നും ഇനിയും ഒരുപാട് മികച്ച സിനിമകൾ സൃഷ്ടിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും ഡോ.പോൾ ആത്മവിശ്വാസത്തോടെ പറയുന്നു. പുതുമയും വ്യത്യസ്തതയും ഒരുപാട് ഇഷ്ടപ്പെടുന്ന ഡോ.പോൾ വർഗ്ഗീസ് സിനിമാ നിർമ്മാണ രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച്, കളം നിറയാൻ ഒരുങ്ങുകയാണ്. എല്ലാംകൊണ്ടും മികച്ചുനിൽക്കുന്ന സിനിമകളുടെ വക്താവാകാൻ ആഗ്രഹിക്കുന്ന നിർമ്മാതാവ് ഡോ.പോൾ വർഗ്ഗീസിൽ നിന്നും നല്ലനിലവാരമുള്ള മികച്ച സൃഷ്ടികൾ തന്നെ ഭാവിയിൽ സിനിമാ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

No stories found.
The Cue
www.thecue.in