'അനിയനാണ് ഹീറോ, വില്ലന്‍ വിജയ് സേതുപതി'; നേരം തെളിഞ്ഞ അല്‍ഫോണ്‍സ് പുത്രനെക്കുറിച്ച് കുറിപ്പ്

'അനിയനാണ് ഹീറോ, വില്ലന്‍ വിജയ് സേതുപതി'; നേരം തെളിഞ്ഞ അല്‍ഫോണ്‍സ് പുത്രനെക്കുറിച്ച് കുറിപ്പ്

മലയാള സിനിമയില്‍ പുതിയൊരു ശൈലി അനുഭവപ്പെടുത്തിയ സിനിമകളിലൊന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ 'നേരം'. നേരം എന്ന സിനിമയുടെ പിറവിയെക്കുറിച്ച് എട്ട് വര്‍ഷം പിന്നിടുമ്പോള്‍ കൗതുകകരമായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സന്ദീപ് വര്‍മ്മ.

നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മയുടെ സഹോദരന്‍ കൂടിയായ സന്ദീപ് വര്‍മ്മ നേരത്തിലും പ്രേമത്തിലും അഭിനയിച്ചിട്ടുണ്ട്. നേരം എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് അല്‍ഫോണ്‍സ് ഇതേ പേരിലുള്ള സിനിമയിലേക്ക് എത്തുന്നത്. എംത്രീഡിബിയില്‍ സന്ദീപ് വര്‍മ്മ പങ്കുവച്ച കുറിപ്പ്.

അൽഫോൻസിന്റെ നേരം!

2006 യിൽ ആണെന്ന് തോന്നുന്നു, ഒരു ദിവസം എന്റെ അനിയൻ ശബരീഷ് പറഞ്ഞു " ചേട്ടാ ഞാൻ ചെന്നൈയിലേക്ക് വരുന്നു, എന്റെ കൂടെ അൽഫോൻസും ഉണ്ട്, നമ്മളുടെ കൂടെ കുറച്ചു ദിവസം താമസിക്കും ". അനിയൻ SAE ഓഡിയോ എഞ്ചിനീയറിംഗ് കോഴ്സിന് ചേരാനാണ് വരുന്നത്. അൽഫോൻസ് അതെ കോളേജിൽ ഡിജിറ്റൽ ഫിലിം മേക്കിങ് പഠിക്കാനും. അങ്ങനെ ഒരു ദിവസം രാവിലെ അൽഫോൻസ് വന്നു, വെളുക്കെ ചിരിച്ചുകൊണ്ട്. ഒരു പാവം പയ്യൻസ്. അന്നാണ് ഞാൻ അൽഫോൺസിനെ ആദ്യം കാണുന്നത്. അൽഫോൻസ് 3 -4 ദിവസം ഞങ്ങളുടെ കൂടെ താമസിച്ചു. പിന്നെ ഒരു മുറി വാടകയ്‌ക്കെടുത്തു മാറി.

മാസങ്ങൾ കഴിഞ്ഞു , അല്ഫോൻസും കൂട്ടരും പല ഷോർട് ഫിലിംസും എടുക്കുന്നതായിട്ടു അനിയൻ പലപ്പോളായി പറയാറുണ്ടായിരുന്നു. ഒരു ദിവസം അനിയൻ ഞങ്ങളോട് ( myself & wife) അന്ന് വൈകുന്നേരം അവർ ഷൂട്ട് ചെയുന്ന പുതിയ ഷോർട് ഫിലിമിന്റെ ലൊക്കേഷനിൽ വരാൻ പറഞ്ഞു. മന്ദവല്ലിക്ക് അടുത്താണ് ലൊക്കേഷൻ . ഷോർട് ഫിലിമിന്റെ പേര് "നേരം ", അനിയനാണ് ഹീറോ . വില്ലന് ഒരു upcoming actor ആണ് , പേര് "വിജയ് സേതുപതി ". ഷൂട്ടിംഗ് കണ്ടു, ഒന്നും മനസിലായില്ല

പിന്നീടൊരിക്കൽ അൽഫോസും പ്രദീപ് പാലാറും ( the person who wrote tamil dialogues for Neram ) വീട്ടിൽ വന്നു , ചില ഇംഗ്ലീഷ് translations ചെയ്യണമെന്ന് പറഞ്ഞു.

നേരത്തിന്റെ സമയം വന്നു. അൽഫോൻസിന്റെ T നഗർ അടുത്തുള്ള ഒറ്റമുറിയിലാണ് പടത്തിന്റെ പൂജ. അന്ന് നിവിനെ പരിചയപെട്ടു. പൂജകഴിഞ്ഞു അൽഫോൻസ് എന്റെയും വൈഫിന്റെയും അടുത്ത് വന്നിട്ട് പറഞ്ഞു " ഞാൻ ചെന്നൈയിൽ ആദ്യം വന്നത് നിങ്ങളുടെ വീട്ടിലേക്കാണ്", എനിക്ക് അതിശയം തോന്നി. പക്ഷെ പിന്നീടുള്ള പല കൂടികാഴ്ചകളിൽ എനിക്ക് മനസിലായി അൽഫോൻസ് അങ്ങിനെയാണ് , വന്നവഴി മറക്കാത്തവൻ , തന്റെ സുഹൃത്തുക്കളേ എപ്പോളും കൂടെ കൂട്ടുന്നവൻ.

05 Feb 2013 , അൽഫോൻസ് വിളിച്ചു , "ഞാനും ആനന്ദും ( cinematographer ) ഇപ്പോൾ അങ്ങോട്ട് വരുന്നു. അവർ വന്നു , അൽഫോൻസ് താൻ ആദ്യമായി എടുക്കുന്ന "നേരം " എന്ന സിനിമയിൽ എനിക്കൊരു ചെറിയ റോൾ ഉണ്ടെന്നു പറഞ്ഞു. " ചേട്ടാ 2 -3 seconds ഉണ്ടാകുകയുള്ളൂ, ( he was always brutally honest )

ഷോട്ട് കഴിഞ്ഞു അൽഫോൻസ് പറഞ്ഞു " ചേട്ടാ അടുത്ത പടത്തിൽ കുറച്ചുകൂടി വലിയ റോൾ ചെയ്യാം " ( ആ വാക് അൽഫോൻസ് പ്രേമത്തിൽ പാലിച്ചു ).

17 May 2013 , നേരം റിലീസ് ചെയ്തു , as they say, rest is history.

Related Stories

No stories found.
logo
The Cue
www.thecue.in