പിഷാരടിക്കെതിരായ സൈബര്‍ ആക്രമണം ഫാസിസമെന്ന് പി.ടി തോമസ്

പിഷാരടിക്കെതിരായ സൈബര്‍ ആക്രമണം ഫാസിസമെന്ന് പി.ടി തോമസ്
PT Thomas

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിയ നടന്‍ രമേഷ് പിഷാരടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഫാസിസമെന്ന് പി.ടി.തോമസ്. എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ലെന്നും പിടി തോമസ്.

രമേഷ് പിഷാരടി പ്രചരണത്തിനെത്തിയ ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റതായി ട്രോളുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പിടിയുടെ പ്രതികരണം.

PT Thomas
പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍ എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര്‍ ബിന്ദുവും?

പി.ടി.തോമസിന്റെ വാക്കുകള്‍

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരന്‍മാര്‍ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LDF ന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കില്‍ അത് ന്യായികരിക്കാന്‍ കഴിയുന്നതും അല്ല, എന്നാല്‍ കോണ്‍ഗ്രസിനും UDF നും വേണ്ടി പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും - കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ CPIM നിര്‍ദേശം നല്‍കിയിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം.

ഇത് ഫാസിസമാണ്...

PT Thomas
തുടര്‍ഭരണം ജനങ്ങള്‍ താലോലിച്ച സ്വപ്നം, കേരളത്തില്‍ ബിജെപി മുന്നേറ്റമെന്ന സ്വപ്നം അസ്തമിച്ചെന്ന് സി.കെ.പദ്മനാഭന്‍
No stories found.
The Cue
www.thecue.in